കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം;ഹാര്‍ലി മോട്ടോര്‍ സൈക്കിളുകളുടെ ഇറക്കുമതി തീരുവ വിഷയത്തില്‍ ധാരണയാകും?

  • By Desk
Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ദ്വിദിന സന്ദര്‍ശനത്തില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ ഇറക്കുമതി തീരുവ വിഷയത്തില്‍ ധാരണയായേക്കുമെന്ന് റിപ്പോര്‍ട്ട്. 1,600 സിസിയില്‍ കൂടുതലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്കായി പുതിയ ഇറക്കുമതി തീരുവ ഇന്ത്യ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറക്കുമതി തീരുവ ഒറ്റ അക്കത്തില്‍ ഏര്‍പ്പെടുത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

അമേരിക്കയുമായുള്ള വാണിജ്യ ചര്‍ച്ചകളുടെ ഭാഗമായാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം ഇന്ത്യ മുന്നോട്ട് വെച്ചിരിക്കുന്നത്. വ്യത്യസ്ത എഞ്ചിന്‍ ശേഷിയുള്ള മോട്ടോര്‍ സൈക്കിളുകളുടെ തീരുവ 100 ശതമാനത്തില്‍ നിന്നും 50 ശതമാനമായി ഇന്ത്യ നേരത്തെ കുറച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു വെട്ടിച്ചുരുക്കല്‍ സ്വീകാര്യമല്ലെന്നായിരുന്നു ട്രംപിന്റെ അന്നത്തെ പ്രതികരണം. അതിനാല്‍ തന്നെ വരാനിരിക്കുന്ന ഇന്ത്യാ-അമേരിക്ക വ്യാപാര കരാറില്‍ പ്രധാന വിഷയമാണ് ഹാര്‍ലി ബൈക്കുകളുടെ ഇറക്കുമതി തീരുവ വിഷയം.

Harley motorcycles

ഹാര്‍ലി-ഡേവിഡ്സണ്‍ ഇറക്കുമതിയിലുള്ള ആശങ്കകള്‍ ഇതിനോടകം പരിഹരിച്ചതായി വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചു. 1,600 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെ തീരുവ ഒറ്റ അക്കമായി കുറയ്ക്കും. അത്തരം ബൈക്കുകള്‍ക്കായി ഇന്ത്യ ഒരു പുതിയ എച്ച്എസ് കോഡ് രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ മോട്ടോര്‍ സൈക്കിളുകളെ 75 സിസി, 250 സിസി, 500 സിസി, 800 സിസി അല്ലെങ്കില്‍ അതില്‍ കൂടുതല്‍ എഞ്ചിന്‍ ശേഷിയുള്ളവ എന്നിങ്ങനെയായാണ് നിലവില്‍ തരംതിരിക്കുന്നത്. വില്‍പ്പനയ്‌ക്കെത്തുന്ന ഓരോ ഉല്‍പ്പന്നത്തെയും ഒരു എച്ച്എസ്എന്‍ കോഡ് പ്രകാരം തരം തിരിച്ചിരിക്കുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 800 സിസിക്ക് മുകളിലുള്ള 20.63 മില്യണ്‍ ഡോളര്‍ മോട്ടോര്‍സൈക്കിളുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. അതേസമയം, എച്ച് -1 ബി വിസ ഫീസ് കുറയ്ക്കാനും യുഎസുമായുള്ള വ്യാപാര ചര്‍ച്ചകളുടെ ഭാഗമായി ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരം വിസകള്‍ക്ക് 3,000 മുതല്‍ 4,000 ഡോളര്‍ വരെ ഇരട്ടിയാക്കണമെന്ന് വാഷിംഗ്ടണ്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്.

English summary
Trump's India visit; Duty relief proposed for Harley motorcycles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X