കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് ആദ്യമായിട്ടാണ് ദരിദ്ര രാജ്യം സന്ദര്‍ശിക്കുന്നത്; പിന്നില്‍ വന്‍ ലക്ഷ്യം, വ്യത്യസ്തമായ ലേഖനം

  • By Desk
Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പ്രശസ്ത കോളമിസ്റ്റ് ആകാര്‍ പട്ടേല്‍ റെഡ്ഡിഫില്‍ എഴുതിയ ലേഖനം ചര്‍ച്ചയാകുന്നു. ട്രംപും മോദിയും തമ്മിലള്ള ബന്ധങ്ങളും വികസ്വര രാജ്യങ്ങളോടുള്ള ട്രംപിന്റെ നിലപാടുകളും വിശദീകരിക്കുന്ന അദ്ദേഹം ഈ സന്ദര്‍ശനത്തില്‍ ഇന്ത്യക്ക് കാര്യമായ നേട്ടങ്ങളുണ്ടാകില്ലെന്നും സൂചിപ്പിക്കുന്നു.

ദരിദ്രരാജ്യങ്ങള്‍ ട്രംപ് സന്ദര്‍ശിക്കാറില്ലെന്നും അദ്ദേഹം സന്ദര്‍ശിക്കുന്ന ആദ്യ ദരിദ്രരാജ്യം ഇന്ത്യയായിരിക്കുമെന്നും ലേഖനത്തില്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡന്റായ ശേഷം ട്രംപ് 20 വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇതില്‍ കൂടുതലും യൂറോപ്പോ സമ്പന്ന രാജ്യങ്ങളോ ആണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ട്രംപിന്റെ താല്‍പ്പര്യം

ട്രംപിന്റെ താല്‍പ്പര്യം

അഹമ്മദാബാദും ആഗ്രയും ദില്ലിയും സന്ദര്‍ശിച്ച് ട്രംപ് മടങ്ങും. പ്രസിഡന്റായ ശേഷം ട്രംപ് 20 വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇതില്‍ കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളാണ്. ഫ്രാന്‍സില്‍ നാല് തവണയാണ് ട്രംപ് പോയത്. വികസ്വര രാജ്യങ്ങളോട് ട്രംപിന് താല്‍പ്പര്യം കുറവാണെന്നും ലേഖനത്തില്‍ പറയുന്നു.

ആദ്യ ദരിദ്ര രാജ്യം

ആദ്യ ദരിദ്ര രാജ്യം

ഒരിക്കല്‍ ട്രംപ് അഫ്ഗാനിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അഫ്ഗാനിലെ നേതാക്കളുമായുള്ള ചര്‍ച്ചയോ മറ്റോ ആയിരുന്നില്ല അന്നത്തെ സന്ദര്‍ശന ലക്ഷ്യം. അഫ്ഗാനിലെ അമേരിക്കന്‍ സൈനിക താവളം സന്ദര്‍ശിച്ച് അദ്ദേഹം മടങ്ങുകയായിരുന്നു. ട്രംപ് സന്ദര്‍ശിക്കുന്ന ആദ്യം ദരിദ്ര രാജ്യം ഇന്ത്യയാണെന്നും ലേഖനത്തില്‍ പറയുന്നു.

ക്ലിന്റണ്‍ വന്നപ്പോള്‍

ക്ലിന്റണ്‍ വന്നപ്പോള്‍

ഇന്ത്യ സന്ദര്‍ശിക്കുന്ന ആറാമത് അമേരിക്കന്‍ പ്രസിഡന്റ്ാണ് ട്രംപ്. ആദ്യം സന്ദര്‍ശിച്ചത് ഐസന്‍ഹോവറായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമയത് 20 വര്‍ഷം മുമ്പ് നടന്ന ക്ലിന്റന്റെ സന്ദര്‍നമാണ്. പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രംപിന് കൈകൊടുക്കാന്‍ ഒരു എംപി മേശകള്‍ക്ക് മുകളിലൂടെ വന്നതും ഓര്‍ക്കുന്നു.

വാജ്‌പേയി സര്‍ക്കാര്‍

വാജ്‌പേയി സര്‍ക്കാര്‍

വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സര്‍ക്കാരാണ് അന്ന് ഇന്ത്യ ഭരിച്ചിരുന്നത്. ക്ലിന്റണാണെങ്കില്‍ ഒരു ലിബറലും. എങ്കിലും സന്ദര്‍ശനം വളരെ ഭംഗിയായി അവസാനിച്ചു. ഇന്ത്യയുടെ ആണവ പദ്ധതി, പാകിസ്താനുമായുള്ള തര്‍ക്കം എന്നീ കാര്യങ്ങളില്‍ ക്ലിന്റന്‍ വ്യത്യസ്തമായ വീക്ഷണമാണ് അന്ന പ്രകടിപ്പിച്ചത്.

പാകിസ്താന്‍ സന്ദര്‍ശിക്കുക പതിവ്

പാകിസ്താന്‍ സന്ദര്‍ശിക്കുക പതിവ്

ഇന്ത്യ സന്ദര്‍ശിച്ച ക്ലിന്റണ്‍ പാകിസ്താനിലേക്ക് പോയി. മുമ്പ് ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പാകിസ്താന്‍ സന്ദര്‍ശിക്കുന്നതും പതിവായിരുന്നു. രണ്ട് രാജ്യങ്ങളെയും പ്രീതിപ്പെടുത്തുക എന്നതായിരുന്നു ഇതിന് പിന്നില്‍. ക്ലിന്റണ് ശേഷം ജോര്‍ജ് ഡബ്ല്യു ബുഷ് പ്രസിഡന്റായ വേളയില്‍ അദ്ദേഹവും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

മന്‍മോഹന്‍ സിങിന്റെ കാലത്ത്

മന്‍മോഹന്‍ സിങിന്റെ കാലത്ത്

ജോര്‍ജ് ഡബ്ല്യു ബുഷ് പ്രസിഡന്റായ വേളയില്‍ ഇന്ത്യയില്‍ മന്‍മോഹന്‍ സിങ് ആയിരുന്നു പ്രധാനമന്ത്രി. ജോര്‍ജ് ഡബ്ല്യു ബുഷ് യാഥാസ്ഥിതികനും മന്‍മോഹന്‍ സിങ് ലിബറലുമായിരുന്നു. ക്ലിന്റനെ പോലെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ബുഷിന്റെ സന്ദര്‍ശനവും ഭംഗിയായിട്ടാണ് അവസാനിച്ചത്.

ഒബാമ രണ്ടുതവണ ഇന്ത്യയില്‍ വന്നു

ഒബാമ രണ്ടുതവണ ഇന്ത്യയില്‍ വന്നു

ബറാക് ഒബാമ രണ്ടുതവണ ഇന്ത്യയില്‍ വന്നിട്ടുണ്ട്. ആദ്യം മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായ വേളയിലും പിന്നെ മോദി പ്രധാനമന്ത്രിയായിരിക്കുന്ന വേളയിലും. അന്ന് ഒബാമയ്ക്ക് ചായ നല്‍കുമ്പോള്‍ പ്രധാനമന്ത്രി മോദി എന്ന് തുന്നിച്ചേര്‍ത്ത വസ്ത്രം മോദി ധരിച്ചത് ഏറെ ചര്‍ച്ചായിരുന്നു. മോദിയെയും ഇന്ത്യക്കാരെയും കുറിച്ച് ഒബാമ എന്തുകരുതിക്കാണും എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. മന്‍മോഹന്‍ സിങ് ആണ് തന്റെ ഗുരു എന്ന് പറഞ്ഞ വ്യക്തിയാണ് ഒബാമ.

മോദി-ട്രംപ് സാമ്യതകള്‍

മോദി-ട്രംപ് സാമ്യതകള്‍

ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ മറ്റുചില സാമ്യതകളുണ്ട്. ട്രംപും മോദിയും റാലികളില്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്വന്തമായി പല പുകഴ്ത്തലുകളും നടത്തിയവരുമാണ്. കുടിയേറ്റ വിരുദ്ധരാണ്. ചില രാജ്യങ്ങളിലെ മുസ്ലിങ്ങള്‍ അമേരിക്കയിലേക്ക് വരുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തിയരുന്നു ട്രംപ്. മുസ്ലിങ്ങളെ ഒഴിവാക്കി മറ്റു മതസ്ഥര്‍ക്ക് പൗരത്വം നല്‍കുന്ന സിഎഎ കൊണ്ടുവന്ന വ്യക്തിയാണ് മോദി എന്നും ലേഖനത്തില്‍ പറയുന്നു.

പ്രത്യേക കാരണമൊന്നുമില്ല

പ്രത്യേക കാരണമൊന്നുമില്ല

ക്ലിന്റണും ബുഷും വന്ന പോലെ അല്ല. ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് പ്രത്യേക കാരണമൊന്നുമില്ല. റിപബ്ലിക് ദിനത്തില്‍ പോലും ട്രംപ് ഇന്ത്യയില്‍ അതിഥിയായി വന്നിട്ടില്ല. ഇന്ത്യയിലേക്ക് പുറപ്പെടും മുമ്പ് ഇന്ത്യയുമായി വ്യാപാര കരാര്‍ ഒപ്പുവയ്ക്കില്ലെന്നാണ് ട്രംപ് പറഞ്ഞത് എന്നതും എടുത്തുപറയേണ്ടതാണ്.

ട്രംപ് ചെയ്തത് ഇങ്ങനെ

ട്രംപ് ചെയ്തത് ഇങ്ങനെ

ഇന്ത്യയ്ക്ക് വ്യാപാര മേഖലയില്‍ നല്‍കിയിരുന്ന ഇളവ് എടുത്തുകളഞ്ഞ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. മാത്രമല്ല, എച്ച് 1 ബി വിസ വെട്ടിച്ചുരുക്കുകയും ചെയ്തു. രണ്ടും ഇന്ത്യയ്ക്കാര്‍ ആവശ്യപ്പെടുന്നതാണ്. ഇതിനെല്ലാം പുറമെയാണ് ഇന്ത്യയുമായി വ്യാപാര കരാര്‍ ഒപ്പുവയ്ക്കില്ലെന്നും അറിയിച്ചിരിക്കുന്നത്.

അമേരിക്കയില്‍ തിരഞ്ഞെടുപ്പ്

അമേരിക്കയില്‍ തിരഞ്ഞെടുപ്പ്

നവംബറില്‍ അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ട്രംപിന് പകരം ഡെമോക്രാറ്റുകള്‍ പ്രസിഡന്റായാല്‍ ഇന്ത്യയുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും. കശ്മീര്‍, സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെല്ലാം മറിച്ചുള്ള സമീപനമാകും അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുക. ഇന്ത്യയിലെ നിലവിലെ സര്‍ക്കാരിന് അത് തിരിച്ചടിയുമാകും.

ട്രംപിന് ഗുണം ചെയ്യുമോ

ട്രംപിന് ഗുണം ചെയ്യുമോ

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം നവംബറിലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ഗുണം ചെയ്യുമെന്നാണ് ട്രംപ് കരുതുന്നത്. അമേരിക്കയിലെ ഇന്ത്യക്കാരെ ട്രംപിന് അനുകൂലമാക്കാന്‍ ഈ സന്ദര്‍ശനം മൂലം സാധിക്കുമെന്ന് വിശ്വസിക്കുന്നുണ്ടാകാം. എല്ലാ ഇന്ത്യന്‍ വംശജരും റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയും ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റാകുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നുണ്ടാകാമെന്നും ലേഖനത്തില്‍ പറയുന്നു.

English summary
Trump's India Visit help him return to power, Writes Aakar Patel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X