കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിനെ തൊട്ട് കളിക്കണ്ട! നുണ പറഞ്ഞ ട്രംപ് ഊരാക്കുടുക്കില്‍; ന്യായീകരിച്ച് വശംകെട്ട് അമേരിക്ക...

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ ദിവസം ആയിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രസ്താവന. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയോട് മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടു എന്നതായിരുന്നു അത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആയിരുന്നു ട്രംപിന്റെ പ്രതികരണം.

ട്രംപിന്‍റെ വെളിപ്പെടുത്തല്‍ തള്ളി ഇന്ത്യ! കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടില്ലട്രംപിന്‍റെ വെളിപ്പെടുത്തല്‍ തള്ളി ഇന്ത്യ! കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടില്ല

കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരു കക്ഷി ഇടപെടേണ്ടതില്ലെന്നതാണ് കാലങ്ങളായി ഇന്ത്യയുടെ നിലപാട്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കശ്മീര്‍ വിഷയത്തില്‍ നിലപാടുകള്‍ കടുപ്പിക്കുകയേ ഉണ്ടായിട്ടുള്ളു.

അതിനിടയില്‍ ആണ് ട്രംപ് ഇത്തരത്തില്‍ ഒരു വെടിപൊട്ടിച്ചത്. പറഞ്ഞത് ട്രംപ് ആണെന്നതോ, അമേരിക്കന്‍ പ്രസിഡന്റ് ആണെന്നതോ ഒന്നും ഇക്കാര്യത്തില്‍ ഇന്ത്യക്ക് ഒരു വിഷയമേ അല്ല. ചുട്ടമറുപടി തന്നെ ഇന്ത്യ നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ ട്രംപിനെ ന്യായീകരിക്കാന്‍ പെടാപ്പാട് പെടുകയാണ് അമേരിക്ക എന്നതാണ് വാസ്തവം.

മോദി ആവശ്യപ്പെട്ടോ?

മോദി ആവശ്യപ്പെട്ടോ?

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ നരേന്ദ്ര മോദി ആവശ്യപ്പെട്ടു എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. രണ്ടാഴ്ച മുമ്പ് നരേന്ദ്ര മോദിയെ കണ്ടപ്പോള്‍ ആയിരുന്നു ഇത്തരം ഒരു ആവശ്യം അദ്ദേഹം മുന്നോട്ട് വച്ചത് എന്നായിരുന്നു ട്രംപിന്റ വാദം. ഇത്രയും ഗൗരവമായ ഒരു വിഷയത്തില്‍ നിരുത്തരവാദപരമായി പ്രസ്താവന നടത്തിയതില്‍ ട്രംപിനെതിരെ അമേരിക്കയില്‍ തന്നെ പ്രതിഷേധം ഉയരുന്നുണ്ട്.

ഒരു ചുക്കും ആവശ്യപ്പെട്ടിട്ടില്ല

ഒരു ചുക്കും ആവശ്യപ്പെട്ടിട്ടില്ല

ഇന്ത്യന്‍ പ്രധാനമന്ത്രി അത്തരം ഒരു അഭ്യര്‍ത്ഥനയും നടത്തിയിട്ടില്ലെന്ന് അധികം വൈകും മുമ്പ് തന്നെ വിദേശകാര്യ വക്താവിന്റെ വിശദീകരണവും വന്നു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് സ്ഥായിയായ നിലപാടാണ് ഉള്ളത് എന്നും അത് ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കുകയുള്ളു എന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.

പ്രതിഷേധം അറിയിച്ചു

പ്രതിഷേധം അറിയിച്ചു

ട്രംപിന്റെ പ്രസ്താവനയ്ക്ക് ഇങ്ങനെ ഒരു മറുപടി പ്രസ്താവന മാത്രം കൊടുത്താല്‍ മതിയാവില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പ്രതിഷേധം വൈറ്റ് ഹൗസിനെ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. അടുത്തിടെയായി ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധത്തില്‍ ചില വിള്ളലുകളും സംഭവിച്ചിരുന്നു.

അഴകൊഴമ്പന്‍ വിശദീകരണം

അഴകൊഴമ്പന്‍ വിശദീകരണം

ഒടുവില്‍ ഒരു അഴകൊഴമ്പന്‍ വിശദീകരണവുമായിട്ടാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് രംഗത്ത് വന്നിരിക്കുന്നത്. കശ്മീര്‍ വിഷയം ഇന്ത്യയുടേയും പാകിസ്താന്റേയും ഉഭയകക്ഷി പ്രശ്‌നം ആയിട്ടാണ് എന്നും അമേരിക്ക കണ്ടിട്ടുള്ളത് എന്നാണ് വിശദീകരണം. ഇന്ത്യയും പാകിസ്താനും സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ തങ്ങള്‍ സഹായിക്കാന്‍ ഒരുക്കമാണെന്നതാണ് തങ്ങളുടെ നിലപാട് എന്നാണ് വിശദീകരണം.

അക്കാര്യത്തില്‍ മറുപടിയില്ല

അക്കാര്യത്തില്‍ മറുപടിയില്ല

രണ്ടാഴ്ച മുമ്പ് നരേന്ദ്ര മോദി തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടു എന്നാണ് ട്രംപിന്റെ വാദം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ അമേരിക്കന്‍ അധികൃതര്‍ തയ്യാറല്ല. സ്ഥിരീകരിക്കാന്‍ മാത്രമല്ല, അത് തള്ളിക്കളയാനും അവര്‍ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം.

English summary
Trump's Kashmir Mediation comment: America in defence and makes clarification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X