ട്രംപ് രാജമൗലിയോട് ചോദിക്കണം, ലക്ഷങ്ങളെ കോടികളാക്കി മാറ്റുന്ന തന്ത്രം; പരിഹാസവുമായി രാംഗോപാല്‍ വര്‍മ
ദില്ലി: ഇന്ത്യ സനന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി പരിഹസിച്ച് സിനിമാ നിര്‍മാതാവ് രാം ഗോപാല്‍ വര്‍മ. ബാഹുബലി നിര്‍മിച്ച എസ്എസ് രാജമൗലിയോട് ആളുകളെ പെരുപ്പിച്ച് കാണിക്കാനുള്ള അടവ് ഉപയോഗിച്ച് വീഡിയോ തയ്യാറാക്കാന്‍ ആവശ്യപ്പെടണമെന്നാണ് പരിഹാസം. ട്രംപിന് സ്വീകരണം നല്കാന് അഹമ്മദഹാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച നമസ്തെ ട്രംപ് പരിപാടിയിലെ ജനപങ്കാളിത്തം ചൂണ്ടിക്കാട്ടുകയായിരുന്നു രാം ഗോപാല്‍ വര്‍മ.

ഇന്ത്യയിലേക്ക് പുറപ്പെടും മുമ്പ് ദശലക്ഷക്കണക്കിന് ആളുകള്‍ തനിക്ക് സ്വീകരണം നല്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഉഗ്രന്‍ സ്വീകരണം നല്‍കുമെന്ന് മോദി തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ട്രംപ് അറിയിച്ചത്. എന്നാല്‍ സ്റ്റേഡയത്തില്‍ എത്തിയത് ഒരു ലക്ഷത്തോളം പേരാണ്.
110000 പേരെ ഉള്‍ക്കൊള്ളുന്ന ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് മൊട്ടേരയിലേത്. ഇവിടെ എങ്ങനെ ദശലക്ഷങ്ങള്‍ പങ്കെടുക്കും. ഇക്കാര്യമാണ് രാം ഗോപാല്‍ വര്‍മ സൂചിപ്പിച്ചത്. ഒരു ലക്ഷം പേരെ ഒരു കോടിയായി മാറ്റുന്ന ഗ്രാഫികിസ് വിദ്യ ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി, ആ വീഡിയോ ട്രംപിന് സമ്മാനമായി നല്‍കണമെന്നാണ് രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ്.
ഗുജറാത്തില്‍ തന്നെ സ്വീകരിക്കുന്ന ചടങ്ങില്‍ 70 ലക്ഷം പേര് പങ്കെടുക്കുമെന്നാണ് ട്രംപ് പറഞ്ഞതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിനും സ്വീകരണ കേന്ദ്രത്തിനും ഇടയില്‍ 70 ലക്ഷം പേര് ഉണ്ടാകുമെന്ന് മോദി തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ട്രംപ് പ്രതികരിച്ചത്. മൊട്ടേര സ്റ്റേഡിയത്തിലെ പ്രസംഗത്തില്‍ ട്രംപ് ബോളിവുഡ് സിനിമകളെയും പരാമര്‍ശിച്ചിരുന്നു. അഹമ്മദാബാദിലെ പരിപാടിക്ക് ശേഷം യുപിയിലെ ആഗ്രയിലെത്തിയ ട്രംപും സംഘവും ഇന്ന് ദില്ലിയിലാണുള്ളത്. ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം വൈകീട്ട് അദ്ദേഹം തിരിച്ചുപോകും.
-
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications