കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് രാജമൗലിയോട് ചോദിക്കണം, ലക്ഷങ്ങളെ കോടികളാക്കി മാറ്റുന്ന തന്ത്രം; പരിഹാസവുമായി രാംഗോപാല്‍ വര്‍മ

Google Oneindia Malayalam News

ദില്ലി: ഇന്ത്യ സനന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി പരിഹസിച്ച് സിനിമാ നിര്‍മാതാവ് രാം ഗോപാല്‍ വര്‍മ. ബാഹുബലി നിര്‍മിച്ച എസ്എസ് രാജമൗലിയോട് ആളുകളെ പെരുപ്പിച്ച് കാണിക്കാനുള്ള അടവ് ഉപയോഗിച്ച് വീഡിയോ തയ്യാറാക്കാന്‍ ആവശ്യപ്പെടണമെന്നാണ് പരിഹാസം. ട്രംപിന് സ്വീകരണം നല്‍കാന്‍ അഹമ്മദഹാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച നമസ്‌തെ ട്രംപ് പരിപാടിയിലെ ജനപങ്കാളിത്തം ചൂണ്ടിക്കാട്ടുകയായിരുന്നു രാം ഗോപാല്‍ വര്‍മ.

14

ഇന്ത്യയിലേക്ക് പുറപ്പെടും മുമ്പ് ദശലക്ഷക്കണക്കിന് ആളുകള്‍ തനിക്ക് സ്വീകരണം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഉഗ്രന്‍ സ്വീകരണം നല്‍കുമെന്ന് മോദി തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ട്രംപ് അറിയിച്ചത്. എന്നാല്‍ സ്റ്റേഡയത്തില്‍ എത്തിയത് ഒരു ലക്ഷത്തോളം പേരാണ്.

32 ബിജെപി എംഎല്‍എമാര്‍ രാജിവയ്ക്കും; ഒരാഴ്ച്ചയ്ക്കകം എല്ലാം തീരുമെന്ന് കോണ്‍ഗ്രസ് നേതാവ്32 ബിജെപി എംഎല്‍എമാര്‍ രാജിവയ്ക്കും; ഒരാഴ്ച്ചയ്ക്കകം എല്ലാം തീരുമെന്ന് കോണ്‍ഗ്രസ് നേതാവ്

110000 പേരെ ഉള്‍ക്കൊള്ളുന്ന ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് മൊട്ടേരയിലേത്. ഇവിടെ എങ്ങനെ ദശലക്ഷങ്ങള്‍ പങ്കെടുക്കും. ഇക്കാര്യമാണ് രാം ഗോപാല്‍ വര്‍മ സൂചിപ്പിച്ചത്. ഒരു ലക്ഷം പേരെ ഒരു കോടിയായി മാറ്റുന്ന ഗ്രാഫികിസ് വിദ്യ ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി, ആ വീഡിയോ ട്രംപിന് സമ്മാനമായി നല്‍കണമെന്നാണ് രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ്.

ദിലീപുമായി പിരിഞ്ഞ ആ കോടതിയിലേക്ക് മഞ്ജു വീണ്ടുമെത്തുന്നു; നിര്‍ണായക സാക്ഷിവിസ്താരം 27ന്ദിലീപുമായി പിരിഞ്ഞ ആ കോടതിയിലേക്ക് മഞ്ജു വീണ്ടുമെത്തുന്നു; നിര്‍ണായക സാക്ഷിവിസ്താരം 27ന്

Recommended Video

cmsvideo
Trolls Galore For Donald Trump In Social Media | Oneindia Malayalan

ഗുജറാത്തില്‍ തന്നെ സ്വീകരിക്കുന്ന ചടങ്ങില്‍ 70 ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് ട്രംപ് പറഞ്ഞതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിനും സ്വീകരണ കേന്ദ്രത്തിനും ഇടയില്‍ 70 ലക്ഷം പേര്‍ ഉണ്ടാകുമെന്ന് മോദി തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ട്രംപ് പ്രതികരിച്ചത്. മൊട്ടേര സ്റ്റേഡിയത്തിലെ പ്രസംഗത്തില്‍ ട്രംപ് ബോളിവുഡ് സിനിമകളെയും പരാമര്‍ശിച്ചിരുന്നു. അഹമ്മദാബാദിലെ പരിപാടിക്ക് ശേഷം യുപിയിലെ ആഗ്രയിലെത്തിയ ട്രംപും സംഘവും ഇന്ന് ദില്ലിയിലാണുള്ളത്. ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം വൈകീട്ട് അദ്ദേഹം തിരിച്ചുപോകും.

English summary
Trump should ask SS Rajamouli to multiply crowd at Namaste Trump event; Ram Gopal Varma jokes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X