• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈനയെ എങ്ങനെ 'കൈപ്പിടിയില്‍ ഒതുക്കും' ? ട്രംപ് ഇന്ത്യയെ കണ്ട് പഠിക്കേണ്ടിവരും

ദില്ലി: ഇന്ത്യ-ചൈന ഭായി ഭായി എന്നതൊക്കെ പഴയകഥയാണ്. പാകിസ്താനെ പോലെ തന്നെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന രാജ്യമാണ് ചൈനയും. ഇപ്പോള്‍ അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരുമ്പോള്‍ കാര്യങ്ങള്‍ കുറച്ച് കൂടി ഗൗരവത്തിലാവും.

ഡൊണാള്‍ഡ് ട്രംപ് എങ്ങനെ ചൈനയെ വരുതിയില്‍ നിര്‍ത്തും എന്നാണ് ചോദ്യം. ട്രംപിന്റെ ഇതുവരെയുള്ള നിലപാടുകള്‍ നോക്കിയാല്‍ അമേരിക്ക-ചൈന ബന്ധം അത്ര സുഖകരമാവില്ലെന്ന് ഉറപ്പ്.

അപ്പോള്‍ ട്രംപ് എങ്ങനെ ചൈനയെ കൈകാര്യം ചെയ്യണം?

അതിന് ഇന്ത്യയെ കണ്ട് പഠിക്കണം എന്നാണ് അമേരിക്കയിലെ 'ഫോറിന്‍ പോളിസി' മാഗസിന്‍ പറയുന്നത്. വെറുതേ പറയുന്നതല്ല, ഇന്ത്യ കാണിച്ച ആര്‍ജ്ജവത്തിനുള്ള അംഗീകാരം കൂടിയാണത്...

ചൈനയെ ഒതുക്കാന്‍ ആര്‍ക്ക് പറ്റും

ചൈനയെ ഒതുക്കാന്‍ ആര്‍ക്ക് പറ്റും

ലോകത്തെ വന്‍ ശക്തികളില്‍ ഒന്നായി ചൈന മാറിക്കഴിഞ്ഞു. അമേരിക്കയ്ക്ക് പോലും ചൈനയോട് കളിക്കാന്‍ അല്‍പം പേടിയുണ്ടെന്ന് വേണമെങ്കില്‍ പറയാം.

ഇന്ത്യയ്ക്ക് വിഷമമില്ല, എത്ര കാലമായി

ഇന്ത്യയ്ക്ക് വിഷമമില്ല, എത്ര കാലമായി

എന്നാല്‍ ചൈനയുടെ അപ്രമാദിത്തങ്ങള്‍ അംഗീകരിച്ചുകൊടുക്കാത്ത രാജ്യങ്ങളില്‍ ഒന്നാണ് അയല്‍വാസികളായ ഇന്ത്യാക്കാര്‍. ചൈനയുമായുള്ള ബന്ധത്തില്‍ ഇന്ത്യ എടുക്കുന്ന നിലപാടുകള്‍ ശക്തമാണെന്നാണ് ലോകരാഷ്ട്രങ്ങളും വിലയിരുത്തുന്നത്.

ട്രംപ് വിചാരിച്ചാല്‍ എന്ത് നടക്കും

ട്രംപ് വിചാരിച്ചാല്‍ എന്ത് നടക്കും

ഒന്ന് പറഞ്ഞാല്‍ രണ്ടാമത്തേതിന് പൊട്ടിത്തെറിക്കുന്ന ആളാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന അമേരിക്കയുടെ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തപ്പോള്‍ ട്രംപ് എഴുതിയ ട്വീറ്റ് തന്നെ ഉദാഹരണം.

 ട്രംപും അമേരിക്കയും ഇന്ത്യയെ കണ്ട് പഠിക്കണം

ട്രംപും അമേരിക്കയും ഇന്ത്യയെ കണ്ട് പഠിക്കണം

ചൈനയുമായുള്ള ഇടപെടലുകളില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റും അമേരിക്കന്‍ വിദേശകാര്യ വകുപ്പും ഇന്ത്യയെ കണ്ട് പഠിക്കണം എന്നാണ് പ്രസിദ്ധമായ 'ഫോറിന്‍ പോളിസി' മാഗസിന്‍ പറയുന്നത്.

എന്താണ് ഏക ചൈന?

എന്താണ് ഏക ചൈന?

തിബത്തും തായ് വാനും എല്ലാം ചൈനയാണെന്നാണ് ചൈനയുടെ വാദം. പല ലോക രാജ്യങ്ങളും ഇത് അംഗീകരിച്ച് പോകുന്നും ഉണ്ട്. എന്നാല്‍ ഇന്ത്യ ഇക്കാര്യം ഒരിക്കലും അംഗീകരിച്ചിട്ടില്ല.

 ദലൈലാമയ്ക്ക് അഭയം കൊടുത്തു

ദലൈലാമയ്ക്ക് അഭയം കൊടുത്തു

ചൈന പുറത്താക്കിയ തിബത്തന്‍ ആത്മീയ നേതാവ് ദലൈ ലാമയ്ക്ക് അഭയം കൊടുക്കാനുള്ള ധൈര്യം കാണിച്ചതും ഇന്ത്യയാണ്. ഫോറിന്‍ പോളിസി മാഗസിന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മന്‍മോഹന്‍ സിങിന്റെ കടുത്ത നടപടി

മന്‍മോഹന്‍ സിങിന്റെ കടുത്ത നടപടി

ചൈനക്കെതിരെ 2010 ല്‍ മന്‍മോഹന്‍ സിങ് സര്‍ഡക്കാര്‍ എടുത്ത കടുത്ത നടപടികളെ കുറിച്ചും മാഗസിനിലെ ലേഖനത്തില്‍ പരാമര്‍ശമുണ്ട്. ലെഫ്റ്റനന്റ് ജനറല്‍ ബിഎസ് ജസ്വാളിന് വിസ നിഷേധിച്ചതിനെ തുടര്‍ന്ന് ചൈനയുമായുള്ള പല ബന്ധങ്ങളും ഉടനടി അന്ന് അവസാനിപ്പിച്ചിരുന്നു.

 മോദിയെത്തിയപ്പോഴും നിലപാട് മാറിയില്ല

മോദിയെത്തിയപ്പോഴും നിലപാട് മാറിയില്ല

നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം ചൈന സന്ദര്‍ശനം നടത്തിയിരുന്നു. ചൈനീസ് നേതാക്കള്‍ ഇന്ത്യയും സന്ദര്‍ശിച്ചു. അപ്പോഴെല്ലാം നടത്തിയ സംയുക്ത പ്രസ്താവനകളിലും 'ഏക ചൈന' വാദത്തില്‍ ഇന്ത്യ നിലപാടുകളില്‍ ഉറച്ച് നിന്ന സംഭവവും മാഗസിന്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

ഈ ധൈര്യം കണ്ട് പഠിക്കുമോ

ഈ ധൈര്യം കണ്ട് പഠിക്കുമോ

അമേരിക്കയുടെ വിദേശകാര്യ വകുപ്പും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും എല്ലാം ഇക്കാര്യങ്ങള്‍ കണ്ട് പഠിക്കണം എന്ന സൂചനയാണ് ' ഫോറിന്‍ പോളിസി' മാഗസിന്‍ നല്‍കുന്നത്.

English summary
US President-elect Donald Trump can take strategy lessons from one Asian country on how to effectively deal with China without the latter blowing its gasket, suggests noted American magazine Foreign Policy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more