കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സബര്‍മതി ആശ്രമത്തില്‍ നൂല്‍നൂറ്റ് ട്രംപ്; ഗാന്ധിജിയെ കുറിച്ച് സൂചിപ്പിക്കാതെ രജിസ്റ്ററില്‍ കുറിപ്പ്

  • By Desk
Google Oneindia Malayalam News

അഹമ്മദാബാദ്: ഇന്ത്യാ സന്ദര്‍ശനത്തിന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇറങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യം പോയത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലേക്ക്. വിമാനത്താവളത്തിലെ സ്വീകരണ ചടങ്ങുകള്‍ക്ക് ശേഷം മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്കുള്ള റോഡ് ഷോ ആയിരുന്നു. ഇതിനിടെയാണ് ട്രംപും കുടുംബവും സബര്‍മതി ആശ്രമത്തിലെത്തിയത്.

Sa

ഇരുവരും ഒരുമിച്ചുരുന്ന് ചര്‍ക്കയില്‍ നൂല്‍നൂറ്റു. നൂല്‍നൂല്‍ക്കേണ്ട കാര്യങ്ങള്‍ പ്രധാനമന്ത്രി മോദിയും ആശ്രമത്തിലുള്ളവരും പറഞ്ഞുകൊടുത്തു. ശേഷം സന്ദര്‍ശകര്‍ക്കുള്ള രജിസ്റ്ററില്‍ ട്രംപ് എഴുതിയത് ഇങ്ങനെ- സന്ദര്‍ശനത്തിന് അവസരം ഒരുക്കിയ പ്രിയ സുഹൃത്ത് നരേന്ദ്ര മോദിക്ക് നന്ദി. അതേസമയം, സബര്‍മതി ആശ്രമത്തിലെത്തിയ വിദേശ നേതാവ് രാഷ്ട്രപിതാവിനെ കുറിച്ച് ഒന്നും സൂചിപ്പിക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

അല്‍പ്പ നേരം മോദിയും ട്രംപും ആശ്രമത്തില്‍ ഇരുന്ന് സംസാരിച്ചു. സബര്‍മതി ആശ്രമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോദി വിശദീകരിച്ചുകൊടുത്തു. തേങ്ങ വെള്ളവും ഓറഞ്ച് ജ്യൂസുമാണ് ആശ്രമത്തിലെത്തിയ ട്രംപിന് ആദ്യം നല്‍കിയത്. ബ്രൊക്കോളി, സമൂസ എന്നിവയും ആശ്രമത്തിലെ ഭക്ഷണ മെനുവിലുണ്ട്. അമേരിക്കന്‍, ഇംഗ്ലീഷ്, ഡാര്‍ജലിങ്, അസം ചായകള്‍, ഗ്രീന്‍ ടീ, ലമണ്‍ ടി, തേനില്‍ ചാലിച്ച മധുര ബിസ്‌ക്കറ്റ്, കശുവണ്ടി, അത്തിപ്പഴം എന്നിവയും ചായസല്‍ക്കാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണത്തിന് ശേഷം ആപ്പിള്‍ ജ്യൂസ് നല്‍കുമെന്നും മെനുവില്‍ പറയുന്നു.

ഇറാന്‍ ഒറ്റപ്പെട്ടു; അതിര്‍ത്തികള്‍ അടച്ച് അയല്‍രാജ്യങ്ങള്‍, തുര്‍ക്കിക്കും ഭയം, കൊറോണ മരണം എട്ടായിഇറാന്‍ ഒറ്റപ്പെട്ടു; അതിര്‍ത്തികള്‍ അടച്ച് അയല്‍രാജ്യങ്ങള്‍, തുര്‍ക്കിക്കും ഭയം, കൊറോണ മരണം എട്ടായി

Recommended Video

cmsvideo
Nastradomous Eyes of Darkness | Oneindia Malayalam

സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശന ശേഷം ട്രംപും മോദിയും ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് ശേഷം ട്രംപും കുടുംബവും ആഗ്രയിലെ താജ്മഹല്‍ കാണാന്‍ പുറപ്പെടും. നാളെ ദില്ലിയിലായിരിക്കും. ചൊവ്വാഴ്ച വൈകീട്ട് അദ്ദേഹം അമേരിക്കയിലേക്ക് തിരിക്കും.

English summary
Trumps Spin Gandhi's Charkha At Sabarmati Ashram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X