Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപ് താമസിക്കുക ഐടിസി മൗര്യയില്‍!! ഒറ്റ രാത്രിയ്ക്ക് 8 ലക്ഷം രൂപ!! ത്രിതല സുരക്ഷ

അഹമ്മദാബാദ്: ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശിച്ച ശേഷം യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും വെകീട്ടോടെ ദില്ലിയില്‍ എത്തും. ദില്ലിയിലെ സര്‍ദാര്‍ പട്ടേല്‍ റോഡിലുള്ള ഐടിസി മൗര്യ ഹോട്ടലിലാണ് ഇരുവരും രാത്രി കഴിയുക. ഒരു ദിവസത്തിന് 8 ലക്ഷം രൂപയാണ് ഈ പഞ്ചനക്ഷത്ര ഹോട്ടലിലെ ചെലവ്. പരമ്പരാഗത വരവേല്‍പ്പാകും ട്രംപിന് ഹോട്ടലില്‍ നല്‍കുക.

 trummelaniya

അത്യാഡംബര സൗകര്യങ്ങളാണ് മൗര്യയിലെ പതിനാലാമത്തെ നിലയിലെ ചാണക്യ എന്ന ഗ്രാന്‍റ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ ട്രംപിനും മെലാനിയയ്ക്കുമായി ഒരുക്കിയിരിക്കുന്നത്. സിൽക്ക് പാനൽ ഭിത്തികൾ, തടികൊണ്ടുള്ള പ്രത്യേക ഫ്ളോറിങ്ങ്, വിശാലമായ സ്വീകരണമുറി, മയിലിന്‍റെ പ്രമേയത്തില്‍ തയ്യാറാക്കിയ 12 സീറ്റുകളുള്ള സ്വകാര്യ ഡൈനിംഗ് റൂം, സ്വീകരണ സ്ഥലത്തിന് പുറമെ ആഡംബര വിശ്രമമുറി, മിനി സ്പാ, ജിം എന്നിവയും ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്യൂട്ടിൽ ഉൾപ്പെടുന്നു.

Recommended Video

cmsvideo
    What can India expect from US president Donald Trump’s visit | Oneindia Malayalam

    യു.എസിന്റെ മുന്‍ പ്രസിഡന്‍റുമാരായ ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്‍റണ്‍, ജോര്‍ജ് ബുഷ് എന്നിവര്‍ക്കും ഇതേ സ്യൂട്ടാണ് ഇന്ത്യയില്‍ എത്തിയപ്പോള്‍ നല്‍കിയിരുന്നത്. പ്രത്യേക ഭക്ഷണ മെനുവും ട്രംപിനായി ഇവിടെ ഒരുക്കും. ട്രംപിന്റെ പ്രിയപ്പെട്ട ഇനങ്ങളായ ഡയറ്റ് കോക്ക്, ചെറി വാനില ഐസ്ക്രീം എന്നിവയും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ത്രിതല സുരക്ഷയാണ് ഈ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുക്കിയിരിക്കുന്നത്. ഹോട്ടലിന്‍റെ 438 മുറികളിലും സിവില്‍ വസ്ത്രത്തില്‍ പോലീസുകാര്‍ കാവല്‍ ഒരുക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+