തൃപ്തി ദേശായിക്കു നേരെ വധശ്രമം, 40 ഓളം പേര്‍ ചേര്‍ന്ന് ആക്രമിച്ചു
നാസിക്: ആക്ടിവിസ്റ്റും ഭ്രമാതാ ബ്രിഗേഡ് മേധാവിയുമായ തൃപ്തി ദേശായിക്കു നേരെ വധശ്രമം. ശ്രീ കല്‍പേശ്വര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് 40 പേര്‍ ചേര്‍ന്ന് ഇവരെ ആക്രമിച്ചത്.
വ്യാഴ്യാഴ്ച 11.30ന് പഞ്ചവട്ടി സ്ഥലത്ത് വെച്ചാണ് ആക്രമണം നടന്നത്. തൃപ്തിയുടെ വാഹനത്തിന് നേരെ കല്ലേറും ആക്രമണവും നടത്തുകയായിരുന്നു. ആക്രമണത്തില്‍ തൃപ്തി ദേശായി ബോധരഹിതയായി.

ഗൗരവ്, ബ്രാഹ്മിണ്‍ മതവിഭാഗക്കാരാണ് ഇതിനു പുറകിലെന്ന് തൃപ്തി പറയുകയുണ്ടായി. തന്നെ വധിക്കാനുള്ള ശ്രമമായിരുന്നു എന്നും തൃപ്തി പറഞ്ഞു. കല്ലുകളും ആസിഡും പെട്രോള്‍ കുപ്പികളും വടിയും ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നു.
ആക്രമണത്തിന് ശേഷം നാസിക് ജില്ലയിലെ സായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴ്യാഴ്ച രാവിലെ കല്‍പേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. ക്ഷേത്ര പ്രവേശന സമയത്ത് ദേശായിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴങ്ങിക്കി ആളുകള്‍ പ്രതിഷേധിച്ചു. ഇതിന് ശേഷം മടങ്ങി പോരുമ്പോഴാണ് ആക്രമണമുണ്ടായത്.












Click it and Unblock the Notifications