യുവതിയെ പീഡിപ്പിച്ചയാളെ തൃപ്തിദേശായി പൊതുസ്ഥലത്തു ചെരിപ്പുകൊണ്ട് അടിച്ചു; വീഡിയോ കാണൂ
പുനെ:യുവതിയെ പീഡിപ്പിച്ചയാള്‍ക്ക് ജനമധ്യത്തില്‍ കടുത്ത ശിക്ഷ നല്‍കിയിരിക്കുകയാണ് വനിതാ ക്ഷേമ പ്രവര്‍ത്തക തൃപ്തി ദേശായി. യുവതിയ്ക്കു വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് 25 കാരനായ യുവാവിനെ ചെരുപ്പൂരിയാണ് തൃപ്തി ദേശായി അടിക്കുന്നത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡീയയില്‍ വൈറലായിരിക്കുകയാണ്.
ഭൂമാതാ ബ്രിഗേഡിലെ മററംഗങ്ങളോടൊപ്പം തൃപ്തി ദേശായി യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ പുനെയ്ക്കു സമീപമാണ് സംഭവം. അവര്‍ തന്നെയാണ് ''ഞങ്ങള്‍ അയാളെ പൊതു സ്ഥലത്തു വച്ച് അടിച്ചു'' എന്നുളള വീഡിയോ ആദ്യം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. പൂനെ സ്വദേശിയായ ശ്രീകാന്ത് ലോന്ദേ എന്നയാളെയാണ് അടിച്ചത്.

പ്രതി യുവതിയെ ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിച്ചതായും പറയുന്നു. യുവതിയുടെ പരാതി സ്വീകരിക്കാന്‍ തങ്ങള്‍ പോലീസിനെ നിര്‍ബന്ധിച്ചിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ എവിടെ അക്രമം ഉണ്ടാകുന്നുവോ അവിടെ താന്‍ നിയമം കൈയ്യിലെടുക്കും. പ്രതിയെ ഒരു പാഠം പഠിപ്പിക്കുകയാണ് തന്റെ ഉദ്ദേശമെന്നും തൃപ്തി ദേശായി വീഡിയോയില്‍ പറയുന്നു.
യുവതി പരാതിയുമായെത്തിയതിനു ശേഷം താന്‍ പെണ്‍കുട്ടിയുടെ പിതാവിനെ നേരിട്ടു കണ്ടതായും പ്രതി പണം നല്‍കി പ്രശ്‌നം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചതായും തപ്തി ദേശായി പറഞ്ഞു. സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് പ്രചരണങ്ങള്‍ നടത്തി തൃപ്തി ദേശായി മാധ്യമ ശ്രദ്ധ നേടിയിരുന്നു.












Click it and Unblock the Notifications