ശബരിമലയില്‍ കയറുന്നത് അവിടെ നില്‍ക്കട്ടെ..തൃപ്തി ദേശായി ഇനി മദ്യനിരോധനത്തിന്..!
മഹാരാഷ്ട്രയിൽ മദ്യത്തിന് നിരോധനമേർപ്പെടുത്താൻ സമരത്തിനൊരുങ്ങി തൃപ്തി ദേശായി
മുംബൈ: ശബരിമലയിലടക്കം ആരാധനാലയങ്ങളില്‍ സ്ത്രീപ്രവേശനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധ നേടിയ സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി അടുത്തതായി മദ്യനിരോധനത്തിലേക്കാണ് തിരിയുന്നത്. മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നാണ് തൃപ്തി ദേശായി ഉന്നയിക്കുന്ന ആവശ്യം.

മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ മദ്യനിരോധനത്തിനായി സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ് ഭൂമാതാ ബ്രിഗേഡിന്റെ നേതാവായ തൃപ്തി ദേശായി. പൂനെയില്‍ നിന്നാണ് മദ്യനിരോധനത്തിനായുള്ള ആദ്യ പ്രചാരണ പരിപാടിക്ക് തുടക്കമിടുക. മദ്യത്തിന്റെ തിക്തഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകള്‍ ആണെന്നിരിക്കെ അവരെ സഹായിക്കാനുള്ള കൂട്ടായ്മകള്‍ രൂപീകരിക്കും. തായ്ഗിരി എന്നാണ് ഈ കൂട്ടായ്മകള്‍ അറിയപ്പെടുക.

മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ല മദ്യവിമുക്ത ജില്ലയാണ്. എന്തുകൊണ്ട് ഇത് സംസ്ഥാനത്താകെ ബാധകമാക്കിക്കൂട എന്നാണ് തൃപ്തി ദേശായി ഉന്നയിക്കുന്ന ചോദ്യം. മദ്യത്തിനെതിരെ മഹാത്മാ ഗാന്ധിയുടെ പാതയാണ് സമരത്തിന് സ്വീകരിക്കുക. സമ്പൂര്‍ണ മദ്യനിരോധനത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തൃപ്തി ദേശായിയുടെ തീരുമാനം.












Click it and Unblock the Notifications