കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാജി അലി ദര്‍ഗയിലേക്ക് സ്ത്രീകള്‍ക്കുള്ള വിലക്ക് നീക്കി, അടുത്ത ലക്ഷ്യം ശബരിമലയെന്ന് തൃപ്തി ദേശായി

  • By ഭദ്ര
Google Oneindia Malayalam News

മുംബൈ: ഹാജി അലി ദര്‍ഗിലെ കബറിടത്തിലേക്ക് സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ബോംബെ ഹൈക്കോടതി റദ്ദാക്കി. വിലക്ക് നീക്കിയ സാഹചര്യത്തില്‍ ക്ഷേത്രം അധികൃതരോട് സഹകരണം ആവശ്യപ്പെട്ട് കൊണ്ട് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും ദര്‍ഗയില്‍ പ്രവേശിച്ച് 10 മിനിട്ടോളം ചിലവഴിച്ചു.

സമൂഹത്തിന് എതിരെയുള്ള പോരാട്ടമല്ല നടത്തുന്നതെന്നും സ്ത്രീകളുടെ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുള്ള പോരാട്ടമാണെന്നുമാണ് പറഞ്ഞത്. അവസാനമായി ദര്‍ഗയില്‍ എത്തിയപ്പോള്‍ കോടതി വിധി അനുകൂലമാകണമെന്നായിരുന്നു പ്രാര്‍ത്ഥിച്ചത്. വിധി അനുകൂലമായ സാഹചര്യത്തില്‍ അനുഗ്രഹം തേടാനാണ് ദര്‍ഗയില്‍ എത്തിയത് എന്നും തൃപ്തി പറഞ്ഞു.

trupti-desai

ദര്‍ഗയുടെ രക്ഷാധികാരികള്‍ക്ക് സൂപ്രീം കോടതിയെ സമൂപിക്കുന്നതില്‍ തടസ്സം പറയുന്നില്ലെന്നും അവിടെയും പോരാടാന്‍ ഒരുക്കമാണെന്നും അവര്‍ പറഞ്ഞു. കോടതി വിധിയില്‍ രക്ഷാധികാരികള്‍ അതൃപ്തി പ്രകടിപ്പിച്ചു.

സ്ത്രീകള്‍ക്ക് കബറിടത്തില്‍ പ്രവേശിക്കുന്നതിന് ഇസ്ലാം അനുവദിക്കുന്നില്ലെന്നും മീറ്ററുകള്‍ ദൂരെ നിന്നുമാത്രം പ്രാര്‍ത്ഥിക്കാന്‍ മാത്രമാണ് മതം അനുശാസിക്കുന്നത്. അങ്ങനെ ചെയ്യുന്നതില്‍ എതിര്‍ക്കുന്നില്ലെന്നും പറഞ്ഞു. എന്നാല്‍ കബറിടത്തിലേത്ത് പ്രവേശിച്ച് സ്പര്‍ശിക്കുന്നത് അനുവദിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നുമാണ് ഹാജി അലി ട്രസ്റ്റിന്റെ ചെയര്‍മാന്‍ അബ്ദുള്‍ സത്താര്‍ മര്‍ച്ചന്റ് പറഞ്ഞത്.

തൃപ്തി ദേശായി നടത്തിയ പോരാട്ടത്തില്‍ അഹമദ് നഗറിലെ ശനി ക്ഷേത്രത്തിലേക്കും, നാസികിലെ ത്രിബംകേശ്വര്‍ ക്ഷേത്രത്തിലേക്കും സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമായി. അടുത്തത് ശബരിമലയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്ന് തൃപ്തി പറഞ്ഞുയ

English summary
Bombay High Court lifted the ban on women's entry into the sanctum sanctorum of the Haji Ali Dargah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X