അയോധ്യ രാമക്ഷേത്രം; ട്രസ്റ്റ് പ്രഖ്യാപിച്ച് മോദി, ലോക്സഭയില്‍ ജയ് ശ്രീറാം വിളിച്ച് ബിജെപി എംപിമാര്‍
ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ചു. ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര എന്നാണ് ട്രസ്റ്റിന്റെ പേര്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ ഇക്കാര്യം പ്രഖ്യാപിച്ചു. ബിജെപി എംപിമാര്‍ ജയ് ശ്രീറാം വിളികളോടെയാണ് മോദിയുടെ ലോക്സഭാ പ്രഖ്യാപനത്തെ എതിരേറ്റത്. അയോധ്യയിലെ തര്‍ക്ക ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീംകോടതി വിട്ടുകൊടുത്തിരുന്നു. മൂന്ന് മാസത്തിനകം ക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതുപ്രകാരമാണ് പുതിയ ട്രസ്റ്റ് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.

സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് കേന്ദ്ര മന്ത്രിസഭ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ആദ്യ പടിയെന്നോണം ട്രസ്റ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഈ ട്രസ്റ്റാകും ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുക- മോദി ലോക്സഭയെ അറിയിച്ചു.
കേന്ദ്രമന്ത്രിസഭയോഗം കഴിഞ്ഞ ശേഷമാണ് മോദി ലോക്സഭയിലെത്തിയത്. തുടര്‍ന്ന് ക്ഷേത്ര നിര്‍മാണ ട്രസ്റ്റ് പ്രഖ്യാപിക്കുകയായിരുന്നു. ക്ഷേത്ര നിര്‍മാണത്തിന് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ട്രസ്റ്റില്‍ അംഗത്വമുണ്ടാകില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തര്‍ക്ക ഭൂമിയോട് ചേര്‍ന്ന 67 ഏക്കര്‍ ട്രസ്റ്റിന് കൈമാറുമെന്നും മോദി പറഞ്ഞു. തര്‍ക്ക ഭൂമി 2.77 ഏക്കറായിരുന്നു. ട്രസ്റ്റില്‍ 15 അംഗങ്ങളുണ്ടാകുമെന്നും ഒരംഗം ദളിത് വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയാകുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
അയോധ്യയിലെ തര്‍ക്കഭൂമി പൂര്‍ണണായും രാം ലല്ലയ്ക്ക് നല്‍കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അയോധ്യയിലെ കണ്ണായ സ്ഥലത്ത് അഞ്ചേക്കര്‍ സുന്നി വഖഫ് ബോര്‍ഡിന് അനുവദിക്കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അയോധ്യയില്‍ അഞ്ചേക്കര്‍ വഖഫ് ബോര്‍ഡിന് കൈമാറാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെന്നും മോദി പറഞ്ഞു.
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെയാണ് മോദി അയോധ്യ ട്രസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പെരുമാറ്റ ചട്ട ലംഘനമാകില്ലേ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതികരിച്ചു.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications