കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ എംഫില്‍; 10 സത്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. അര്‍ണാബ് ഗോസ്വാമി 'അരിയെത്രെ' എന്ന് ചോദിക്കുമ്പോഴൊക്കെ, 'പയറഞ്ഞാഴി' എന്ന് മറുപടി പറഞ്ഞ് ഒഴിയാന്‍ ശ്രമിക്കുന്ന 'രാഹുല്‍ തമാശകള്‍' സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ ലോകം കീഴടക്കിക്കഴിഞ്ഞു.

'സുബ്രഹ്മണ്യം സ്വാമി നിങ്ങളുടെ എം ഫില്‍ വ്യാജമാണ് എന്നാരോപിച്ചിട്ടുണ്ടല്ലോ' എന്ന ചോദ്യത്തിന് പോലും വ്യക്തമായ ഒരുത്തരം പറയാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ല. സ്വന്തം വിദ്യാഭ്യാസം പോലും രാഹുല്‍ ശരിക്ക് പറയാത്തതെന്താണ്, അതോ രാഹുല്‍ ഗാന്ധിക്ക് ശരിക്കും എം ഫില്‍ ഡിഗ്രിയില്ലേ?

രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 'ഉണ്ടെന്ന് പറയപ്പെടുന്ന' എം ഫില്ലിന്റെ സത്യാവസ്ഥ ഇങ്ങനെയാണ്.

രാഹുല്‍ ഗാന്ധി അഥവാ റൗള്‍ വിന്‍സി

രാഹുല്‍ ഗാന്ധി അഥവാ റൗള്‍ വിന്‍സി

റൗള്‍ വിന്‍സി എന്ന പേരിലാണ് രാഹുല്‍ ഗാന്ധി ട്രിനിറ്റി കോളേജില്‍ എം ഫില്‍ ചെയ്തിരുന്നത്. സുരക്ഷാ കാരണങ്ങള്‍ കൊണ്ടായിരുന്നു ഇത്. കോളേജ് മാനേജ്‌മെന്റടക്കം വളരെ കുറച്ച് പേര്‍ക്ക് മാത്രമേ രാഹുലിന്റെ ഐഡന്റിറ്റി അറിയുമായിരുന്നുള്ളൂ.

വിഷയം മാറിപ്പോയി

വിഷയം മാറിപ്പോയി

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രാഹുല്‍ പറയുന്നത് ഡവലപ്പ്‌മെന്റല്‍ ഇക്കണോമിക്‌സില്‍ എം ഫില്‍ ഉണ്ടെന്നാണ്. എന്നാല്‍ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് പറയുന്നത് വിഷയം ഡവലപ്പ്‌മെന്റല്‍ സ്റ്റഡീസ് ആണെന്നാണ്.

വര്‍ഷവും തെറ്റിയോ?

വര്‍ഷവും തെറ്റിയോ?

1994 - 95 ല്‍ എം ഫില്‍ എടുത്തു എന്ന് രാഹുല്‍ അവകാശപ്പെടുമ്പോള്‍ 2004 - 05 ല്‍ കോഴ്‌സ് പഠിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണ് യൂണിവേഴ്‌സിറ്റി നല്‍കിയിരിക്കുന്നത്. എന്നാൽ ഇത് വിവാദമായതോടെ രാഹുൽ എം ഫിൽ ചെയ്തത് 1994 - 95 ലാണ് എന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ആലിസൺ റിച്ചാർഡ് വ്യക്തമാക്കിയിരുന്നു. യൂണിവേഴ്സിറ്റിക്ക് പറ്റിയ കൈയ്യബദ്ധമായിരുന്നത്രെ ഇത്.

ഒരു പേപ്പറ് തോല്‍ക്കുകയും ചെയ്തു

ഒരു പേപ്പറ് തോല്‍ക്കുകയും ചെയ്തു

ആകെയുള്ള നാല് പേപ്പറുകളില്‍ ഒരെണ്ണം രാഹുല്‍ ഗാന്ധി പാസായിട്ടുമില്ല എന്നാണ് മാര്‍ക്് ലിസ്റ്റില്‍ കാണുന്നത്. ഏത് വിഷയത്തിലാണ് രാഹുല്‍ തോറ്റ് പോയത്?

പണി തന്നത് നാഷണല്‍ പോളിസി

പണി തന്നത് നാഷണല്‍ പോളിസി

നാടിനെക്കുറിച്ച് ഇത്രമാത്രം പോളിസികള്‍ പറയുന്ന രാഹുല്‍ ഗാന്ധിക്ക് പണി കൊടുത്തത് നാഷണല്‍ ഇക്കണോമിക് പ്ലാനിംഗ് ആന്‍ഡ് പോളിസി എന്ന വിഷയമാണ്. രാഹുലിന് കിട്ടിയ മാര്‍ക്ക് എത്രയെന്നോ?

വെറും രണ്ട് ശതമാനം

വെറും രണ്ട് ശതമാനം

വെറും രണ്ട് ശതമാനം മാര്‍ക്കിനാണ് രാഹുല്‍ ഗാന്ധി എന്ന റൗള്‍ വിന്‍സി നാഷണല്‍ ഇക്കണോമിക് പ്ലാനിംഗ് ആന്‍ഡ് പോളിസിക്ക് തോറ്റത്. ജയിക്കാന്‍ വേണ്ടിയിരുന്നത് 60 ശതമാനം മാര്‍ക്കായിരുന്നു. രാഹുലിന് കിട്ടിയത് 58 ശതമാനം മാത്രം. പാസ് മാര്‍ക്ക് 60 ശതമാനമാണെന്ന് സര്‍ട്ടിഫിക്കറ്റില്‍ കാണാം

അപ്പോള്‍ ആരാണീ ഫുന്‍സുക് വാങ്ഡു?

അപ്പോള്‍ ആരാണീ ഫുന്‍സുക് വാങ്ഡു?

ഇനി ത്രീ ഇഡിയറ്റ്‌സില്‍ ആമീര്‍ ഖാന്റെ ഫുന്‍സുക് വാങ്ഡുവിനെപ്പോലെ റൗള്‍ വിന്‍സി എന്ന പേരില്‍ മറ്റാരെങ്കിലുമാണോ ശരിക്കും ഈ എം ഫില്‍ ചെയ്തത്?

സ്‌പോര്‍ട്‌സ് ക്വാട്ട

സ്‌പോര്‍ട്‌സ് ക്വാട്ട

ദില്ലിയിലെ സെന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്നും ഒരു പാര്‍ട്ട് ടൈം കോഴ്‌സും രാഹുല്‍ ഗാന്ധി പഠിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് ക്വാട്ടയിലായിരുന്നത്രെ രാഹുലിന്റെ പ്രവേശനം.

പണി സോണിയയ്ക്കും കിട്ടി

പണി സോണിയയ്ക്കും കിട്ടി

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിഗ്രിയെടുത്തു എന്നാണ് രാഹുലിന്റെ അമ്മ സോണിയാ ഗാന്ധി തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞത്. എന്നാല്‍ അവര്‍ പഠിച്ച ലെനോക്‌സ് കുക് സ്‌കൂളിന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍ ഉണ്ടായിരുന്നില്ല.

പക്ഷേ തടിതപ്പി

പക്ഷേ തടിതപ്പി

ക്ലറിക്കല്‍ മിസ്റ്റേക്ക് എന്ന് പറഞ്ഞ് തെറ്റ് ടൈപ്പിസ്റ്റിന്റെ തലയിലിട്ട് തടി തപ്പുകയായിരുന്നു സോണിയാ ഗാന്ധി അന്ന് ചെയ്തത്. രാഹുല്‍ ഗാന്ധിയുടെ കാര്യത്തിലാകട്ടെ ഒരു വിശദീകരണം തന്നെ കിട്ടുമെന്ന തോന്നല്‍ വേണ്ട

English summary
See some points about Rahul Gandhi and his MPhil degree.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X