കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ എസ്‌റ്റേറ്റിലെ കൊലപാതകം: രഹസ്യങ്ങൾ ചുരുളഴിയുന്നു..! പിന്നില്‍ മോദി കളിച്ച നാടകം..!!

  • By അനാമിക
Google Oneindia Malayalam News

ചെന്നൈ: കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകവും മോഷണവും തമിഴ്‌നാട് രാഷ്ട്രീയത്തിലാകെ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. കോടനാട് നടന്നതും അതിന് പിന്നാലെ പ്രതികള്‍ക്ക് സംഭവിച്ച അപകടവുമെല്ലാം വിരല്‍ ചൂണ്ടുന്നത് സംഭവത്തിന് പിന്നില്‍ ഉന്നതരുണ്ടെന്ന സൂചനകളിലേക്കാണ്. എന്നാല്‍ ജയലളിതയുടെ സ്വത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ എന്നതിനപ്പുറത്തേക്ക് കോടനാട് നടന്നതിന് പിന്നില്‍ മോദി സര്‍ക്കാരിനും ഒരു പങ്കുണ്ടെന്ന സംശയങ്ങളാണ് ഉയരുന്നത്. കോടനാടിനും മുന്‍പ് തമിഴ്‌നാട്ടില്‍ നടന്ന ചില സംഭവങ്ങളെ ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്.

Read Also: സിനിമാതാരങ്ങളുടെ രഹസ്യലീലകള്‍..!! ഞെട്ടിച്ച സുചിലീക്ക്‌സ്..! സംഭവിച്ചത് ഇതാണ്..! സുചിത്ര പറയുന്നു..!

Read Also: ബീഫ് പാചകം ചെയ്യുന്നതായി കജോളിന്റെ വീഡിയോ..! പിന്നെ നടന്നത് ഒന്നും ഓര്‍മ്മയില്ല..!! ചറപറാ തെറി..!!

Read Also: മകളേയും കാമുകനേയും മുറിയിലിട്ട് പൂട്ടി..!! ഒപ്പം അച്ഛനും..!!പിന്നെ നടന്നത് സങ്കല്‍പ്പിക്കാനാവില്ല..!

വ്യാപക റെയ്ഡ് തുടർച്ച

ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ പരക്കെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. ആരോഗ്യ മന്ത്രി വിജയഭാസ്‌കറിന്റെ വസതിയില്‍ അടക്കം നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്യുകയുണ്ടായി.

ലക്ഷ്യം എഐഎഡിഎംകെ നേതാക്കൾ

എഐഎഡിഎംകെയിലെ നേതാക്കളും മന്ത്രിമാരും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അടക്കമുള്ളവരും റെയ്ഡിന്റെ ഭീഷണി നിഴലിലാണ്. ജയലളിതയുടെ സ്വത്ത് വിവരങ്ങളുടെ രേഖകള്‍ സൂക്ഷിച്ചിരുന്നുവെന്ന് കരുതുന്ന കോടനാട് എസ്‌റ്റേറ്റിലും റെയ്ഡിന് സാധ്യതയുണ്ടായിരുന്നുവെന്നാണ് സൂചന.

മോഷണത്തിന് പിന്നിൽ

ഈ സാഹചര്യത്തിലാണ് എസ്റ്റേറ്റില്‍ മോഷണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തം പേരിലും ബിനാമി പേരുകളിലും ഉള്ള കോടികളുടെ സ്വത്തുവിവരങ്ങളടങ്ങിയ രേഖകള്‍ ജയലളിതയും ശശികലയും കോടനാട് എസ്‌റ്റേറ്റിലാണ് സൂക്ഷിച്ചതെന്നാണ് വിവരം. ശശികലയുടെ വിശ്വസ്തരാണ് ഇവിടുത്ത കാവല്‍ക്കാര്‍.

കേന്ദ്രം സൃഷ്ടിക്കുന്ന ഭീതി

എഐഎഡിഎംക നേതാക്കളെ ലക്ഷ്യമിട്ട് പരക്കെ നടക്കുന്ന ഈ റെയ്ഡ് ഭയം മേദി സര്‍ക്കാര്‍ മനപ്പൂര്‍വ്വം സൃഷ്ടിക്കുന്നതാണെന്നാണ് ആരോപിക്കപ്പെടുന്നത്. ജയലളിതയുടെ മരണശേഷം തന്നെ തമിഴ്‌നാട് പിടിക്കാന്‍ ആവുന്ന കളികളെല്ലാം ബിജെപി കളിച്ചുതുടങ്ങിയിരുന്നു. അതിന്റെ തുടര്‍ച്ച മാത്രമാണ് ഇപ്പോഴും നടക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു.

കോടനാട്ടേത് വെറും മോഷണമല്ല

കോടനാട് നടന്ന സംഭവങ്ങള്‍ക്ക് പിന്നിലെ ഉന്നതര്‍ ആരെന്ന് വെളിച്ചത്ത് വരാനിരിക്കുന്നതേ ഉള്ളൂ. തമിഴ്‌നാട് ഭരണത്തിലോ കേന്ദ്രത്തിലോ സ്വാധീനം ഉള്ളവരാണ് എങ്കില്‍ യഥാര്‍ത്ഥ കുററവാളികള്‍ കണ്ടുപിടിക്കപ്പെടുമെന്ന പ്രതീക്ഷയും വേണ്ടതില്ല. പക്ഷേ പണത്തിനുവേണ്ടിയുള്ള വെറുമൊരു മോഷണമല്ല നടന്നതെന്നതില്‍ സംശയമില്ല.

അനധികൃത സ്വത്ത് വിവരങ്ങൾ

എസ്‌റ്റേറ്റില്‍ നിന്നും വാച്ച് പോലുള്ള ചെറിയ സാധനങ്ങളേ നഷ്ടപ്പെട്ടിട്ടുള്ളൂ എന്ന പോലീസ് വാദം വിശ്വസനീയമല്ല. തുറന്ന നിലയില്‍ കാണപ്പെട്ട കാലിയായ മൂ്ന്ന് സ്യൂട്ട്‌കേസുകളില്‍ എന്തായിരുന്നുവെന്ന് വിശദീകരിക്കാനും പോലീസിന് കഴിഞ്ഞിട്ടില്ല. ശശികലയുടെ കുടുംബാംഗങ്ങള്‍ക്ക് അടക്കം പങ്കുള്ള സ്വത്ത് ഇടപാടുകളുടെ രേഖകള്‍ ആണ് പെട്ടികളില്‍ സൂക്ഷിച്ചിരുന്നതെന്നാണ് സൂചന.

ശശികലയ്ക്ക് എല്ലാമറിയാം

കോടനാട് എസ്‌റ്റേറ്റില്‍ എന്തൊക്കെ രേഖകള്‍ ഉണ്ടായിരുന്നുവെന്നത് അറിയാവുന്ന രണ്ടുപേര്‍ ജയലളിതയും ശശികലയുമാണ്. ജയലളിത ജീവിച്ചിരിപ്പില്ലാത്ത നിലയ്ക്ക് ആ രഹസ്യം ശശികലയ്ക്ക് മാത്രം സ്വന്തം. വിവരങ്ങളറിയാന്‍ പരപ്പന അഗ്രഹാര ജയിലില്‍ ശശികലയെ അന്വേഷണ സംഘം സന്ദര്‍ശിച്ചേക്കും.

English summary
More details on Jayalalithaa's Kodanad Estate murder and robbery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X