Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യം എല്ലാക്കാലത്തും വിജയിക്കും, മകൾ തെറ്റ് ചെയ്തില്ലെന്ന് ഉറപ്പുണ്ട്, പ്രതികരിച്ച് ദിഷ രവിയുടെ അമ്മ

ദില്ലി: ടൂള്‍ കിറ്റ് കേസില്‍ ദില്ലി പോലീസ് അറസ്റ്റ് ചെയ്ത യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി ചൊവ്വാഴ്ച വൈകിട്ടാണ് ജയില്‍ മോചിതയായത്. ദില്ലി പട്യാല ഹൗസ് കോടതിയാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ദിഷയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.

21കാരിയായ ദിഷ ബെംഗളൂരു സ്വദേശിയാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ കുടുംബം കരുത്തായി ദിഷയ്‌ക്കൊപ്പമുണ്ട്. ഇത് വിഷമകരമായ അവസ്ഥ ആണെന്നും എന്നാല്‍ തങ്ങളുടെ കുട്ടികള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഉറപ്പുളളത് കൊണ്ട് തന്നെ എന്തിനാണ് തങ്ങള്‍ ഭയക്കുന്നത് എന്നാണ് ദിഷയ്ക്ക് ജാമ്യം ലഭിച്ചതിന് പിറകെ അമ്മ മഞ്ജുള നഞ്ചയ്യ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്.

disha

നമ്മുടെ മക്കള്‍ നീതിക്കും സത്യത്തിനും വേണ്ടി പൊരുതുമ്പോള്‍ നമ്മള്‍ അവര്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും ദിഷ രവിയുടെ അമ്മ പറയുന്നു. ദിഷയെ സഹായിച്ചതിന് എല്ലാവരോടും, പ്രത്യേകിച്ച് നിയമജ്ഞരുടെ സംഘത്തോട് നന്ദി പറയുകയാണ്. നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ട്. തങ്ങളുടെ മകള്‍ തെറ്റൊന്നും ചെയ്യില്ലെന്ന് വിശ്വാസം ഉളളത് കൊണ്ട് തന്നെ ജാമ്യം ലഭിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും മഞ്ജുള പ്രതികരിച്ചു.

കാര്‍ഷിക നിയത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച കിസാന്‍ മഹാ പഞ്ചായത്തുകളില്‍ പങ്കെടുത്ത് പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

സത്യം എല്ലാക്കാലത്തും വിജയിക്കും എന്നാണ് ദിഷയ്ക്ക് എതിരെ ദില്ലി പോലീസ് ഉയര്‍ത്തുന്ന ആരോപണങ്ങളെ കുറിച്ചുളള ചോദ്യത്തിന് മഞ്ജുളയുടെ മറുപടി. ദിഷ കര്‍ഷകരെ പിന്തുണയ്ക്കുകയും നാടിന് നല്ലത് ചെയ്യുകയുമാണ് ചെയ്തിട്ടുളളത്. ദിഷയുടെ സുഹൃത്തുക്കള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ മകള്‍ക്കൊപ്പം പാറ പോലെ ഉറച്ച് നിന്നെന്ന് മഞ്ജുള പറയുന്നു. അവരുടെ പിന്തുണയെ കുറിച്ച് പറയാന്‍ തനിക്ക് വാക്കുകളില്ല. ദിഷയോട് ഫോണില്‍ സംസാരിച്ചിരുന്നുവെന്നും അവള്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍ ആണെന്നും മഞ്ജുള ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. കർഷക സമരത്തെ പിന്തുണയ്ക്കുന്ന ഗ്രെറ്റ തുൻബെർഗിന്റെ ടൂൾ കിറ്റ് ഇന്ത്യയ്ക്ക് എതിരെയുളള ആഗോള ഗൂഢാലോചന ആണെന്നും ദിഷ അടക്കമുളളവർ അതിന്റെ ഭാഗമാണ് എന്നുമാണ് ദില്ലി പോലീസ് ആരോപിക്കുന്നത്.

ക്യൂട്ട് ലുക്കില്‍ അതിഥി റാവു ഹൈദരിയുടെ പുതിയ ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+