മന്ത്രവിദ്യകള്‍ പ്രയോഗിക്കൂ... ചിലപ്പോള്‍ സമ്പദ് ഘടന ശരിയാവും, മോദിയെ ട്രോളി രാഹുല്‍ ഗാന്ധി!!
Recommended Video
ദില്ലി: ബജറ്റിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം കടുപ്പിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ചെയ്യുന്ന ഒരു വീഡിയോ ട്വീറ്റ് ചെയ്താണ് രാഹുല്‍ പരിഹാസം ഉന്നയിച്ചത്. ഇത്തരം മന്ത്രിവാദ്യകള്‍ കുറച്ച് തവണ കൂടി ചെയ്താല്‍, ആര്‍ക്കറിയാം, അത് സമ്പദ് ഘടനയെ ചിലപ്പോള്‍ ശരിയായ നിലയില്‍ എത്തിക്കുമെന്നും രാഹുല്‍ പരിഹസിച്ചു. മോദിയുടെ യോഗ വെറും തട്ടിപ്പാണെന്ന് രാഹുല്‍ സൂചിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു രാഹുല്‍. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള യാതൊരു കാര്യവും ബജറ്റില്‍ ഇല്ലെന്നും, വെറും പൊള്ളയായ ബജറ്റായിരുന്നു പ്രഖ്യാപിച്ചതെന്നും രാഹുല്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ വെറും പ്രഖ്യാപനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും, പ്രവര്‍ത്തിയില്‍ അതൊന്നും കാണാനില്ലെന്നും രാഹുല്‍ ആരോപിച്ചിരുന്നു.
രാഹുലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹത്തെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തിയിരുന്നു. രാഹുല്‍ ബജറ്റ് ശരിക്കും മനസ്സിലായിട്ടുണ്ടോ എന്നായിരുന്നു സ്മൃതിയുടെ ചോദ്യം. ബജറ്റ് നടക്കുമ്പോള്‍ രാഹുലിന്റെ മുന്നിലായിരുന്നു താന്‍ ഇരുന്നത്. എന്നാല്‍ പകുതി സമയവും അദ്ദേഹം കണ്ണടച്ച് ഇരിക്കുകയായിരുന്നു. പിന്നീട് നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് മുന്നേ അദ്ദേഹം സഭയില്‍ നിന്ന് ഇറങ്ങി പോയിരുന്നു. ധനമന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ രാഹുല്‍ ചിരിക്കുകയാണ് ചെയ്തതെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് നേതാക്കളെല്ലാം ശക്തമായി ബജറ്റിനെ വിമര്‍ശിച്ചിരുന്നു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ യാതൊരു നടപടിയും സര്‍ക്കാരില്‍ നിന്ന് ഉണ്ടായില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബജറ്റിന് പത്തില്‍ എത്ര റേറ്റിംഗ് നല്‍കുമെന്ന ചോദ്യത്തിന് പത്തില്‍ ഒന്നും പൂജ്യവും ഉണ്ടല്ലോ. ഇതില്‍ ഏത് വേണമെങ്കിലും നല്‍കാമെന്നായിരുന്നു പി ചിദംബരത്തിന്റെ പരിഹാസം. എന്നാല്‍ ബജറ്റിലൂടെ നിക്ഷേപം കൂടുതല്‍ ഇന്ത്യയില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.












Click it and Unblock the Notifications