ഗ്രനേഡ് ആക്രമണം നടത്തിയത് രക്ഷപ്പെടാൻ!! ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന് ദാരുണാന്ത്യം
ശ്രീനഗര്‍: പർദ്ദയണിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച ഹിസ്ബുള്‍ മുജാഹിദ്ദീൻ ഭീകരൻ ഗ്രനേഡ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. കശ്മീരിലെ ത്രാലിലെ പോലീസ് സ്റ്റേഷനില്‍ വച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഭീകരനാണ് കൊല്ലപ്പെട്ടത്. ഹിസ്ബുൾ ഭീകരനെ രക്ഷപ്പെടാൻ സഹായിക്കുന്നതിന് വേണ്ടി നടത്തിയ ഗ്രനേഡ് ആക്രമണത്തിലാണ് മുഷ്താഖ് ചോപ്പന്‍ കൊല്ലപ്പെട്ടത്. മെഹ് രാജ് ദിന്‍ എന്ന പോലീസ് കോൺസ്റ്റബിളിനും സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്.
ജമ്മു കശ്മീരിലെ ത്രാൽ പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കറുത്ത ബുര്‍ഖ ധരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഭീകരന് സമീപത്ത് വീണ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് ഭീകരൻ കൊല്ലപ്പെട്ടത്. ഭീകരൻ പ്രധാന ഗേറ്റിന് സമീപത്ത് എത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധതിരിക്കുന്നതിനായി ഹിസ്ബുള്‍ ഭീകരൻ നടത്തിയ ആക്രമണമാണ് ഭീകരന്റെ മരണത്തില്‍ കലാശിച്ചത്.

പരിക്കേറ്റ മുഷ്താഖ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി ജമ്മു കശ്മീർ ഡിജിപി എസ്പി വേദ് ട്വീറ്റ് ചെയ്തിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വ്യക്തമാക്കിയ ഡിജിപി കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും കൂട്ടിച്ചേർത്തു.












Click it and Unblock the Notifications