കൊവിഡ് രോഗിയായ 28കാരിയെ ആശുപത്രിയിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു, ഡോക്ടർക്ക് കിട്ടിയത് മുട്ടൻപണി..!
ലക്‌നൗ: കൊവിഡ് ബാധിച്ച് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. ഇവിടത്തെ ഡിഡിയു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയായ 28കാരിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.

Recommended Video
ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലെത്തിയ ഡോക്ടര്‍ രണ്ട് തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സംഭവം നടക്കുന്ന സമയത്ത് ഇയാള്‍ ഡ്യൂട്ടിയിലായിരുന്നില്ല. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. അതേസമയം, സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാതിയില്‍ പൊലീസാണ് അന്വേഷണം നടത്തുന്നതെന്നും ആശുപത്രി ചീഫ് സൂപ്രണ്ട് അറിയിച്ചു.
അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം രാജ്യത്ത് 46000 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. 1239684 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ആയിരത്തിലേറെ മരണവും ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 1120 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണ സംഖ്യ 29890 ആയി. അതേസമയം ഇന്ത്യയില്‍ 784266 പേര്ക്കാണ് ഇതുവരെ രോഗമുക്തി നേടാന്‍ സാധിച്ചത്. 425528 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 8944 പേരുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications