കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയ്ക്ക് ഇ മെയില്‍ അയക്കാനെത്തിയയാളെ അറസ്റ്റ് ചെയ്തു

  • By Gokul
Google Oneindia Malayalam News

റാഞ്ചി: മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ദില്ലിയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റിന് ഇ മെയില്‍ അയക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബിഹാര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയിലുള്ള ഛക്ക് ഗ്രാമവാസിയായ ഇനാം റാസ(49) ആണ് അറസ്റ്റിലായത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി സംശയിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

ബോധ്ഗയയിലുള്ള ഇന്റര്‍നെറ്റ് കഫേയില്‍ എത്തിയ ഇനാം രാസ തനിക്ക് ഒബാമയ്ക്ക് ഒരു ഇ മെയില്‍ അയക്കാനുണ്ടെന്ന് പറയുകയായിരുന്നു. സംശയം തോന്നിയ കഫെ ഉടമ ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഉര്‍ദുവില്‍ ടൈപ്പ് ചെയ്ത രണ്ടു പേജുള്ള കുറിപ്പ് ഇയാളില്‍ നിന്നും കണ്ടെത്തി.

arrest

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 130 കോടി ഡോളര്‍ അനുവദിക്കണം എന്നാണ് കുറിപ്പിലെ പ്രധാന ആവശ്യമെന്ന് പോലീസ് സൂപ്രണ്ട് രാഗേഷ് കുമാര്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നും റാഞ്ചിയിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈക്യാട്രിയുടെ മരുന്നു കുറിപ്പ് ലഭിച്ചതായി പോലീസ് സ്ഥിതീകരിച്ചിട്ടുണ്ട്.

അതേസമയം, സഹായം ചോദിച്ച് മെയില്‍ അയക്കാനെത്തിയ ആളെ അറസ്റ്റ് ചെയ്തതിനെതിരെ വിമര്‍ശനവും ഉയര്‍ന്നു. സര്‍ക്കാര്‍ അനാവശ്യമായി ആശങ്കയുണ്ടാക്കി ജനങ്ങളെ പീഡിപ്പിക്കുകയാണെന്ന് വിമര്‍ശകര്‍ ആരോപിച്ചു. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

English summary
Trying to Write to Barack Obama; Bihar Man Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X