കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെസ് ബാങ്കില്‍ നിന്ന് 1300 കോടി പിന്‍വലിച്ചത് മാസങ്ങള്‍ക്ക് മുമ്പ്, തിരുപ്പതി ട്രസ്റ്റിന് ആശ്വാസം

Google Oneindia Malayalam News

ഹൈദരാബാദ്: ദൈവത്തിന്റെ പണമാണ്, അതെവിടെയും പോകില്ലെന്ന് പറയുന്നതില്‍ സത്യമുണ്ട്. അത്തരമൊരു അവസ്ഥയിലാണ് തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ്. യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്ത് മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ ഇവരുടെ നിക്ഷേപങ്ങള്‍ നഷ്ടപ്പെട്ടെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് ഇവര്‍ ബാങ്കില്‍ നിന്ന് 1300 കോടി പിന്‍വലിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

1

റിസര്‍വ് ബാങ്ക് യെസ് ബാങ്കില്‍ നിന്ന് പിന്‍വലിക്കാനുള്ള തുകയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തിരുപ്പതി ബോര്‍ഡ് ചെയര്‍മാന്‍ വൈവി സുബ്ബ റെഡ്ഡി, യെസ് ബാങ്കിന്റെ സ്ഥിതി നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നുവെന്നാണ് സൂചന. അദ്ദേഹം ബോര്‍ഡിന് നിക്ഷേപമുള്ള ബാങ്കുകളുടെ പെര്‍ഫോമന്‍സ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ന്ന് ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശത്തോടെ തുക യെസ് ബാങ്കില്‍ നിന്ന് പിന്‍വലിച്ചത്.

കഴിഞ്ഞ ഒക്ടോബറിലാണ് തുക പിന്‍വലിച്ചതെന്ന് ബോര്‍ഡ് പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയ സുബ്ബ റെഡ്ഡിയുടെ തീരുമാനത്തെ വാനോളം പുകഴ്ത്തി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ ഉപദേശകന്‍ രാജീവ് കൃഷ്ണയും റെഡ്ഡിയെ അഭിനന്ദിച്ചിട്ടുണ്ട്. കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ പണമൊന്നും നഷ്ടമായില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യെസ് ബാങ്കില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്ന് ബാങ്കിന്റെ സ്ഥാപകനും മുന്‍ എംഡിയുമായ റാണ കപൂര്‍ പറഞ്ഞു. കഴിഞ്ഞ 13 മാസമായി ബാങ്കുമായി ബന്ധപ്പെട്ട് താന്‍ പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ട് കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും പണം ഇതുകൊണ്ട് നഷ്ടമാകില്ലെന്ന ഉറപ്പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

English summary
ttd withdrew 1300 crore from yes bank recently
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X