കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവേലി എക്‌സ്പ്രസ്സിലെ ടിടിഇ മാരെ റിസല്‍വേഷന്‍ കോച്ചില്‍ അനധികൃത യാത്ര ചെയ്ത സംഘം മര്‍ദ്ദിച്ചു

Google Oneindia Malayalam News

പാലക്കാട് : മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേയ്ക്കു വന്ന മാവേലി എക്‌സ്പ്രസ്സിലെ രണ്ട് ടി.ടി.ഇ മാരെ റിസല്‍വേഷന്‍ കോച്ചില്‍ അനധികൃത യാത്ര ചെയ്ത ആറംഗ മദ്യപസംഘം മര്‍ദ്ദിച്ചു. ടി.ടി.ഇ മാരായ മണ്‍സൂണ്‍(30)ജിജിത്ത് (34) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. റിസര്‍വേഷന്‍ കോച്ചിലെ അനധികൃതയാത്രയെ ചോദ്യംചെയ്തതിനാണ് ഇവരെ മര്‍ദ്ദിച്ചത്.അക്രമ സംഘത്തിലെ ആറു പേരില്‍ മൂന്നു പേരെ ഷൊര്‍ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായും സംശയിക്കുന്നു.

മംഗലാപുരം സ്റ്റേഷനില്‍ നിന്നാണ് മദ്യപിച്ച സംഘം തീവണ്ടിയില്‍ കയറിയത്. അനധികൃത യാത്ര മറ്റു യാത്രക്കാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ്
ടിടിഇ മാര്‍ സ്ഥലത്തെത്തിയത്. മദ്യപ സംഘത്തോട് ജനറല്‍ കമ്പാര്‍ട്ടുമെന്റിലേയ്ക്ക മാറാന്‍ പറഞ്ഞത്‌
സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

railways

അക്രമി സംഘത്തിലൊരാള്‍ മണ്‍സൂറിനെ മര്‍ദ്ദിച്ചു പുറത്തേയ്ക്കു തള്ളാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ചെന്ന ജിജിത്തിനും മര്‍ദ്ദമമേറ്റു. ജിജിത്തിനു തലയില്‍ മാരകായുധം കൊണ്ട് മുറിവേറ്റിട്ടുണ്ട്.സംഭവത്തിനു ദൃക്‌സാക്ഷികളായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ നിവിളിച്ചതിനെ തുടര്‍ന്ന് യാത്രക്കാരിലൊരാള്‍ ചങ്ങല വലിച്ച് വണ്ടി നിര്‍ത്തിയപ്പോള്‍ അക്രമി സംഘത്തിലെ മൂന്നു പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ട്രെയിന്‍ കുറ്റിപ്പുറം സ്‌റ്റേഷന്‍ വിട്ട ശേഷമാണ് സംഭവം.പരിക്കേറ്റ ടിടിഇ മാര്‍ക്ക് ഷൊര്‍ണൂര്‍ റെയില്‍വേ ആസ്പത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.

English summary
tte attacked by drunken passengers in maveli express
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X