ചിന്നമ്മയുടെ അറ്റകൈ പ്രയോഗം...! സർക്കാരിനെ താഴെയിറക്കാൻ കരുനീക്കം...! ആശങ്കയൊഴിയാതെ തമിഴകം...!!
ചെന്നൈ: അണ്ണാഡിഎംകെയിലെ എതിര്‍വിഭാഗങ്ങള്‍ ഒന്നായതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമമായി എന്ന് കരുതിയാല്‍ തെറ്റി. പനീര്‍ശെല്‍വവും പളനിസ്വാമിയും ഒന്നായപ്പോള്‍ പുറത്തായ ടിടിവി ദിനകരന്‍ പക്ഷം വെറുതേ ഇരിക്കാനല്ല ഉദ്ദേശിച്ചിട്ടുള്ളത്. ദിനകരനെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടിരിക്കുന്നത് ചില കണക്ക് കൂട്ടലുകളോട് കൂടിത്തന്നെയാണ്. 19 എംഎൽൺമാർ തങ്ങളുടെ പിന്തുണ പിൻവലിക്കുന്നതായി ഗവർണറെ അറിയിച്ചു

തമിഴ്നാട്ടിലെ പോര്
മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കൊടുവിലാണ് പനീര്‍ശെല്‍വം പക്ഷം അണ്ണാഡിഎംകെയില്‍ നിന്നും വേര്‍പിരിഞ്ഞത്. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല അകത്തായതോടെ വിശ്വസ്തന്‍ എടപ്പാടി പളനിസ്വാമി കാല് മാറി.

വിമതരെ പേടിക്കണം
പല രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ക്കൊടുവില്‍ പനീര്‍ശെല്‍വം പാര്‍ട്ടിക്കും ഭരണത്തിനും അകത്തും ശശികലയും ദിനകരനും പുറത്തുമായിരിക്കുന്നു സ്ഥാനം. നിലവില്‍ 19 എംഎല്‍എമാരുടെ പിന്തുണയാണ് ദിനകരന് ഉള്ളത്. ഇവരെ എടപ്പാടി പക്ഷം പേടിക്കണം.

കൂടിക്കാഴ്ച നടത്തി
ഈ 19 എംഎല്‍എമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. ഓപിഎസ്- ഇപിഎസ് വിഭാഗങ്ങളുടെ ലയനം നിയമവിരുദ്ധമാണ് എന്നാണ് ഗവര്‍ണറെ വിമത എംഎല്‍എമാര്‍ അറിയിച്ചിരിക്കുന്നത്.

പാർട്ടിയുടെ ശത്രു
ലയനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് നേരത്തെ തന്നെ ദിനകരന്‍ സൂചന നല്‍കിയിരുന്നു. പാര്‍ട്ടിയുടെ ശത്രുവിനെയാണ് എടപ്പാടി പക്ഷം കൂടെ നിര്‍ത്തിയിരിക്കുന്നതെന്നും ദിനകരന്‍ വിമര്‍ശിക്കുകയുണ്ടായി.

സർക്കാരിൽ അവിശ്വാസം
ഇപിഎസ്- ഓപിഎസ് സര്‍ക്കാരില്‍ അവിശ്വാസമുണ്ടെന്ന് വിമത എംഎല്‍എമാര്‍ ഗവര്‍ണറെ അറിയിച്ചുവെന്നാണ് സൂചന. പാര്‍ട്ടി ഭരണഘടന പ്രകാരം ജനറല്‍ സെക്രട്ടറിയെ പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് വിമത പക്ഷം പറയുന്നു.

സർക്കാരിനെ താഴെയിറക്കുമോ
234 അംഗ തമിഴ്‌നാട് നിയമസഭയില്‍ 134 അംഗങ്ങളുടെ പിന്തുണയാണ് നിലവില്‍ എടപ്പാടി പക്ഷത്തിനുള്ളത്. തങ്ങളുടെ പക്കലുള്ള 19 എംഎല്‍എമാരെ ഉപയോഗിച്ച് സര്‍ക്കാരിനെ താഴെയിറക്കാന്‍ ദിനകരന്‍ തയ്യാറാകുമോ എന്നതാണ് ഇനി അറിയേണ്ടത്.

കേവല ഭൂരിപക്ഷം
സര്‍ക്കാരിന് കേവലഭൂരിപക്ഷത്തിന് 117 പേരുടെ പിന്തുണയാണ് വേണ്ടത്. ദിനകരന് ഒപ്പമുള്ള 19 പേര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെങ്കില്‍ കേവല ഭൂരിപക്ഷം ഇല്ലാതാവും. ഈ അവസരം പ്രതിപക്ഷം മുതലെടുത്താല്‍ സർക്കാർ താഴെ വീഴും.

ബിജെപിക്ക് തിരിച്ചടി
അണ്ണാ ഡിഎംകെ ലയനം സാധ്യമാക്കിയതില്‍ നിര്‍ണായകമായത് ബിജെപി ഇടപെടലാണ്. എന്‍ഡിഎയ്‌ക്കൊപ്പം അണ്ണാ ഡിഎംകെ ചേരുമെന്ന് ഏതാണ്ട് ഉറപ്പായി. സർക്കാർ താഴെ വീഴുന്ന സാഹചര്യമുണ്ടായാല്‍ അത് ബിജെപിക്കും തിരിച്ചടിയാണ്.












Click it and Unblock the Notifications