അമ്മ മക്കള്‍ മുന്നേറ്റ കഴകം.. തമിഴ്നാട്ടില്‍ പുതിയ പാര്‍ട്ടിയുമായി ടിടിവി ദിനകരന്
നടന് കമലഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് പിന്നാലെ തമിഴ്നാട്ടില്‍ മറ്റൊരു പുതിയ രാഷ്ട്രീയ പാര്‍ട്ടി കൂടി. എഐഎഡിഎംകെ വിമത നേതാവായ ടിടിവി ദിനകരനാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. പ്രഷര്‍കുക്കറാണ് പാര്‍ട്ടിയുടെ ചിഹ്നം. കറുപ്പും ചുവപ്പും വെളുപ്പും കലര്‍ന്ന് ജയിലളിതയുടെ ചിത്രം ആലോഖനം ചെയ്ത പതാകയും പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ അവതരിപ്പിച്ചു.

ജയലളിതയുടെ മരണ ശേഷം എഐഎഡിഎംകെ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞിരുന്നു. മുഖ്യമന്ത്രി പളനിസ്വാമിയും ഒ പനീര്ശെലവവും നേതൃത്വം നല്കുന്ന ഔദ്യോഗിക പക്ഷമായും ശശികലയും ടിടിവി ദിനകരനും ചേര്‍ന്ന വിമത പക്ഷവുമായാണ് പാര്‍ട്ടി പിരിഞ്ഞത്. എന്നാല്‍ എഐഎഡ്എംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില എപിഎസ്-ഒപിഎസ് പക്ഷത്തിനാണ് ലഭിച്ചത്. ഇത് വിമത പക്ഷത്തിന് വന്‍ തിരിച്ചടിയായിരുന്നു.
എന്നാല്‍ ജയലളിതയുടെ മരണത്തോടെ ഒഴിവ് വന്ന ആര്‍കെ നഗര്‍ മണ്ഡലത്തില്‍ കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ദിനകരന് ഔദ്യോഗിക പക്ഷത്തിനെതിരെ സ്വതന്ത്രനായി മത്സരിച്ച് വന്‍ വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ദിനകരന് പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ഉപതെരഞ്ഞെടുപ്പില്‍ പ്രഷര്‍ കുക്കര്‍ ചിഹ്നത്തിലായിരുന്നു ദിനകരന് മത്സരിച്ചത്.എന്നാല്‍ രണ്ടില ചിഹ്നത്തിനായി നിയമപോരാട്ടം തുടരുമെന്നും അതുവരെ പാര്‍ട്ടി ചിഹ്നം പ്രഷര്‍കുക്കര്‍ തന്നെ ആയിരിക്കുമെന്നും ദിനകരന് വ്യക്തമാക്കി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications