• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമ്മ മക്കള്‍ മുന്നേറ്റ കഴകം.. തമിഴ്നാട്ടില്‍ പുതിയ പാര്‍ട്ടിയുമായി ടിടിവി ദിനകരന്‍

  • By Desk

നടന്‍ കമലഹാസന്‍റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് പിന്നാലെ തമിഴ്നാട്ടില്‍ മറ്റൊരു പുതിയ രാഷ്ട്രീയ പാര്‍ട്ടി കൂടി. എഐഎഡിഎംകെ വിമത നേതാവായ ടിടിവി ദിനകരനാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. പ്രഷര്‍കുക്കറാണ് പാര്‍ട്ടിയുടെ ചിഹ്നം. കറുപ്പും ചുവപ്പും വെളുപ്പും കലര്‍ന്ന് ജയിലളിതയുടെ ചിത്രം ആലോഖനം ചെയ്ത പതാകയും പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ അവതരിപ്പിച്ചു.

ജയലളിതയുടെ മരണ ശേഷം എഐഎഡി​എംകെ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞിരുന്നു. മുഖ്യമന്ത്രി പളനിസ്വാമിയും ഒ പനീര്‍ശെലവവും നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷമായും ശശികലയും ടിടിവി ദിനകരനും ചേര്‍ന്ന വിമത പക്ഷവുമായാണ് പാര്‍ട്ടി പിരിഞ്ഞത്. എന്നാല്‍ എഐഎഡ്എംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില എപിഎസ്-ഒപിഎസ് പക്ഷത്തിനാണ് ലഭിച്ചത്. ഇത് വിമത പക്ഷത്തിന് വന്‍ തിരിച്ചടിയായിരുന്നു.

എന്നാല്‍ ജയലളിതയുടെ മരണത്തോടെ ഒഴിവ് വന്ന ആര്‍കെ നഗര്‍ മണ്ഡലത്തില്‍ കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ദിനകരന്‍ ഔദ്യോഗിക പക്ഷത്തിനെതിരെ സ്വതന്ത്രനായി മത്സരിച്ച് വന്‍ വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ഉപതെരഞ്ഞെടുപ്പില്‍ പ്രഷര്‍ കുക്കര്‍ ചിഹ്നത്തിലായിരുന്നു ദിനകരന്‍ മത്സരിച്ചത്.എന്നാല്‍ രണ്ടില ചിഹ്നത്തിനായി നിയമപോരാട്ടം തുടരുമെന്നും അതുവരെ പാര്‍ട്ടി ചിഹ്നം പ്രഷര്‍കുക്കര്‍ തന്നെ ആയിരിക്കുമെന്നും ദിനകരന്‍ വ്യക്തമാക്കി.

English summary
Rebel AIADMK leader TTV Dhinakaran on Thursday launched his political party, named it 'Amma Makkal Munetra Kazhagam' and unveiled its flag at Melur in Madurai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X