• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തമിഴകം പിടിക്കാന്‍ ടിടിവിയുടെ പുതിയ പാര്‍ട്ടി: ഔദ്യോഗിക പ്രഖ്യാപനം 15ന്, കമല്‍ഹാസനെ ലക്ഷ്യം വെച്ച്!!

ചെന്നൈ: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള പ്രഖ്യാപനവുമായി എഐഎഡിഎംകെ വിമത നേതാവ് ടിടിവി ദിനകരന്‍. വ്യാഴാഴ്ച ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നും ദിനകന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മധുരയിലെ മേലൂരില്‍ വച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നവും പേരും പ്രഖ്യാപിക്കുമെന്നും ദിനകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറിലെ എംഎല്‍എയാണ്.

ടിടിവി ദിനകരന്‍ പക്ഷത്തിന് ദില്ലി ഹൈക്കോടതി പ്രഷര്‍ കുക്കര്‍ ചിഹ്നം അനുവദിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് ദിനകരന്‍ പ്രസ്താവന പുറത്തിറക്കുന്നത്. അതേസമയം പുതിയ പാര്‍ട്ടിക്ക് വേണ്ടി ദിനകരന്‍ മുന്നോട്ടുവച്ച മൂന്ന് പേരുകളില്‍ ഒന്ന് അനുവദിക്കാനും കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ പാര്‍ട്ടി പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്ന് ടിടിവി ദിനകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അണ്ണാഡിഎംകെയെ രക്ഷിക്കാന്‍

അണ്ണാഡിഎംകെയെ രക്ഷിക്കാന്‍

എഐഎഡിഎംകെയെ വിശ്വാസവ‍ഞ്ചകരില്‍ നിന്ന് രക്ഷിക്കുന്നതിനായി പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി ആവശ്യമുണ്ടെന്ന് ടിടിവി ദിനകരന്‍ ചൂണ്ടിക്കാണിക്കുന്നു. എഐഎഡിഎംകെയെ ഇപ്പോഴത്തെ ഭരണാധികാരികളില്‍ നിന്ന് തിരിച്ചുപിടിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടി വേണമെന്നും ടിടിവി പറയുന്നു. മാര്‍ച്ച് 15ന് രാവിലെ ഒമ്പതുമണിക്ക് മധുരയിലെ മേലൂരില്‍ വച്ച് പാര്‍ട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും പ്രഖ്യാപിക്കും.

 അയോഗ്യരാക്കിയ അണ്ണാഡിഎംകെ നേതാക്കള്‍

അയോഗ്യരാക്കിയ അണ്ണാഡിഎംകെ നേതാക്കള്‍

പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി ഞായറാഴ്ച അയോഗ്യരാക്കിയ എഐഎഡിഎംകെ നേതാക്കളുടെ നേതൃത്വത്തില്‍ പൂജ നടത്തുമെന്നും ടിടിവി പ്രസ്താവനയില്‍ വ്യക്തമാക്കി. തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്ന അതേ ദിവസമാണ് ഔദ്യോഗിക പാര്‍ട്ടി പ്രഖ്യാപനം. കൂറുമാറ്റ വിരുദ്ധ നിയമപ്രകാരം 22 എംഎല്‍എമാരെയാണ് തമിഴ്നാട് നിയമസഭാ സ്പീക്കര്‍ പി ധനപാല്‍ അയോഗ്യരാക്കിയിട്ടുള്ളത്. ഇവരും ദിനകരനൊപ്പം പാര്‍ട്ടി രൂപീകരണത്തില്‍ പങ്കാളികളാവും.

 നിര്‍ദേശിച്ചത് മൂന്ന് പേരുകള്‍

നിര്‍ദേശിച്ചത് മൂന്ന് പേരുകള്‍

ആള്‍ ഇന്ത്യ അമ്മ ദ്രാവിഡ മുന്നേറ്റ കഴകം, എംജിആര്‍ അമ്മ മുന്നേറ്റ കഴകം, അമ്മ എംജിആര്‍ മുന്നേറ്റ കഴകം എന്നീ പേരുകളാണ് ടിടിവി തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച പേരുകള്‍. എഐഎഡിഎംകെയുടെ പേരിനും ചിഹ്നത്തിനും അവകാശമുന്നയിച്ച് സമര്‍പ്പിച്ച കേസും കോടതിയുടെ പരിഗണനയിലാണുള്ളത്. എന്നാല്‍ കേസിന്റെ പുറത്തുവരാത്തതിനാല്‍ അതുവരെ ആര്‍കെ നഗറിന്റെ ഭാഗ്യചിഹ്നമായ പ്രഷര്‍ കുക്കര്‍ ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ടിടിവി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ദില്ലി ഹൈക്കോടതി ദിനകരന് അനുകൂല വിധിയാണ് പുറപ്പെടുവിച്ചത്.

ആര്‍കെ നഗര്‍ ദിനകരനൊപ്പം

ആര്‍കെ നഗര്‍ ദിനകരനൊപ്പം

ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന സീറ്റിലേയ്ക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ടിടിവി മത്സരിക്കുകയായിരുന്നു. അണ്ണാഡിഎംകെയിലെ പളനിസാമി- പനീര്‍ശെല്‍വം പക്ഷങ്ങളുടെ സഖ്യത്തിന് പിന്നാലെയാണ് ശശികലയെയും മരുമകന്‍ ടിടിവി ദിനകരനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും ടിടിവിയുടെ ജനസമ്മതിയ്ക്ക് കുറവ് വന്നിരുന്നില്ല. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് ശേഷം തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്കിടെ നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശം ഉണ്ടായെങ്കിലും എഐഎഡിഎംകെയുടെ നേതൃ പ്രശ്നങ്ങളും ഡിഎംകെയ്ക്കുള്ള ജനസമ്മതി കുറഞ്ഞ സാഹചര്യത്തിലുമാണ് കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനം.

രാജ്യസഭ തിരഞ്ഞെടുപ്പില്‍ മത്സരം മുറുകുന്നു!! യുപിയിലും മധ്യപ്രദേശിലും ബിഎസ്പി- കോണ്‍ഗ്രസ് ധാരണ, രണ്ടിടങ്ങളിലും ബിജെപിയ്ക്ക് തിരിച്ചടി!!

ആന്ധ്രയിലെ ചിറ്റൂരിൽ കാറിൽ ബസ് ഇടിച്ച് നാല് മലയാളികൾ മരിച്ചു; അപകടത്തിൽപ്പെട്ടത് തിരുപ്പതി തീർത്ഥാടകർ

English summary
R K Nagar MLA T T V Dhinakaran on Sunday said he would launch a political party on March 15 to “retrieve the AIADMK from the clutches of traitors.”"With the blessings of Amma (former Tamil Nadu chief minister J Jayalalithaa) and chinamma (V K Sasikala), the name of new party and flag will be unveiled at Melur in Madurai district on March 15.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more