കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ ശ്രീ രാമനാക്കി ബിഹാറില്‍ കോണ്‍ഗ്രസിന്‍റെ പോസ്റ്റര്‍ പ്രചരണം

  • By
Google Oneindia Malayalam News

പട്ന: രാഹുല്‍ ഗാന്ധിയെ രാമനാക്കി ബിഹാറില്‍ കോണ്‍ഗ്രസിന്‍റെ പ്രചരണം. ഫെബ്രുവരി 3 ന് പട്നയില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ മെഗാ റാലിയുടെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച പോസ്റ്ററുകളിലാണ് രാഹുല്‍ ഗാന്ധിയെ രാമനാക്കി ചിത്രീകരിച്ചിരിക്കുന്നത്. അവർ രാമനാമം ജപിച്ചിരിക്കട്ടെ, നിങ്ങൾ സ്വയം രാമനാകും എന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു.

സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, മന്‍മോഹന്‍ സിങ്ങ് എന്നിവരുള്‍പ്പടേയുള്ള ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും പോസ്റ്ററില്‍ ഇടം പിടിച്ചിട്ടുണ്ട്. പാര്‍ലമെന്‍റ് പശ്ചാത്തലമാവുന്ന പോസ്റ്ററില്‍ രാമന്‍റെ ചിത്രത്തിലെ തലമാത്രം മാറ്റി രാഹുലിന്‍റെ ചിത്രം ചേര്‍ക്കുകയായിരുന്നു. മുൻപ് ഉത്തർ പ്രദേശിൽ രാഹുലിനെ രാമനായി ചിത്രീകരിച്ച് പോസ്റ്ററുകൾ ഇറക്കിയിരുന്നു. അന്ന് മോദിയെ രാവണനായാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരുന്നത്.

ram

അതേസമയം, രാഹുലിന്‍റെ റാലിയോടെ ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. പാര്‍ട്ടിയുടെ സര്‍വ്വ സംഘടനാ സംവിധാനവും ഉപയോഗിച്ച് റാലിയില്‍ വന്‍ ജനപങ്കാളിത്തം ഉറപ്പ് വരുത്താനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നതെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ചന്ദ്രന്‍ മിശ്ര നേരത്തെ അറിയിച്ചിരുന്നു.

English summary
tum ram bankar jiyo re congress depicts rahul gandhi as lord ram ahead of patna rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X