കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൻകുടലിൽ കാൻസർ; വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിൽ പോകാൻ അനുവദിക്കണമെന്ന് കോടതിയോട് റോബർട്ട് വാദ്ര

Google Oneindia Malayalam News

ദില്ലി: വൻകുടലിൽ ബാധിച്ച കാൻസർ ചികിത്സയ്ക്കായി ലണ്ടനിൽ പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റോബർട്ട് വാദ്ര. ഇത് വ്യക്തമാക്കുന്ന മെഡിക്കൽ രേഖകളും വാദ്ര കോടതിയിൽ സമീപിച്ചിട്ടുണ്ട്. വിദേശത്തേയ്ക്ക് പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനേയും വാദ്ര നേരത്തെ സമീപിച്ചിരുന്നു.

വിദഗ്ധ ചികിത്സകൾക്കായി വിദേശത്തേയ്ക്ക് പോകാൻ അനുവദിക്കണമെന്നും തന്റെ പാസ്പോർട്ട് വിട്ടു നൽകണമെന്നും റോബർട്ട് വാദ്ര ആവശ്യപ്പെട്ടതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വാദ്രയ്ക്ക് വിദേശ യാത്രാനുമതി നൽകണമോയെന്ന കാര്യത്തിൽ വിധി പറയുന്നത് കോടതി ജൂൺ മൂന്നിലേക്ക് മാറ്റിവെച്ചു.

സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടാനൊരുങ്ങുന്നു? അഭ്യൂഹം ശക്തം, രാഹുൽ ഗാന്ധി രാജി വെച്ചാൽ തീരുമാനംസച്ചിൻ പൈലറ്റ് കോൺഗ്രസ് വിടാനൊരുങ്ങുന്നു? അഭ്യൂഹം ശക്തം, രാഹുൽ ഗാന്ധി രാജി വെച്ചാൽ തീരുമാനം

priyanka

ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ രോഗനിർണയം നടത്തിയതിന്റെ റിപ്പോർട്ടുകളാണ് വാദ്ര കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സിബിഐ പ്രത്യക കോടതിയിലാണ് കേസ് വാദം കേൾക്കുന്നത്. റോബർട്ട് വാദ്ര അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും ലണ്ടിനിലായിരുന്നു വാദ്ര സിബിഐ വിളിപ്പിക്കാതെ തന്നെ ഇന്ത്യയിലേക്ക് മടങ്ങിവന്നതായും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

എന്നാൽ മെയ് 13ന് ലഭിച്ച മെഡിക്കൽ റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിക്കാൻ ഇത്രയും വൈകിയത് എന്തുകൊണ്ടാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ അഭിഭാഷകൻ ചോദിച്ചു. ലണ്ടനിൽ തുടർ ചികിത്സ തേടണമെന്ന് എങ്ങനെയാണ് മെഡിക്കൽ റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നതെന്നും അഭിഭാഷകൻ സംശയം ഉന്നയിച്ചു. അനധികൃത ഭൂമി ഇടപാട് ഉൾപ്പെടെ നിരവധി കേസുകളാണ് റോബർട്ട് വാദ്രയ്ക്കെതിരെ നിലനിൽക്കുന്നത്.

English summary
Tumour in intestine,need to visit London. Rober Vadra Requested Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X