'ഇന്ത്യക്കാര്‍ പതിവ് തെറ്റിച്ചില്ല'; അന്തരിച്ച നടി തുനിഷയുടെ ജാതി ഏത്, ഗൂഗിളില്‍ തിരഞ്ഞത് കണ്ടോ
സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് യുവനടി തുനിഷ ശര്‍മ്മയുടെ മരണ വാര്‍ത്ത പുറത്തുവന്നത്. അലിബാബ ദസ്താന്‍ എന്ന ടി വി ഷോയില്‍ പ്രദാന വേഷം കൈകാര്യം ചെയ്ത താരമാണ് തുനിഷ. ഷൂട്ടിംഗിനിടെയില്‍ വിശ്രമിക്കാന്‍ പോയ തുനിഷ മടങ്ങി വരാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുനിഷയുടെ മരണത്തില്‍ സഹനടനായ ഷീസാന് മുഹമ്മ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുനിഷയുടെ മരണത്തിന് പിന്നാലെ ഗൂഗിളില്‍ താരത്തെ കുറിച്ചുള്ള വിവരങ്ങളാണ് എല്ലാവരും തിരയുന്നത്. തുനിഷ ശര്‍മ്മയുടെ ചിത്രങ്ങള്‍, തുനിഷ ശര്‍മ്മയുടെ പ്രായം കുടുംബ വിവരങ്ങള്‍ എന്നിവയാണ് ചര്‍ച്ച ചെയ്യുന്നത്. ഇതോടൊപ്പം കൗതുകമെന്ന് പറയട്ടേ, തുനിഷയുടെ ജാതി എതാണെന്നും തിരയാനും ആളുകള്‍ മറന്നില്ല.

താരം ഏത് ജാതിയിലും മതത്തിലും പെട്ടയാളാണെന്ന് തിരയാനാണ് ഏറ്റവും കൂടുതല്‍ പേര് ശ്രമിച്ചത്. ഏത് സെലിബ്രിറ്റികള്‍ മരണപ്പെട്ടാലും ഏതെങ്കിലും വിവാദത്തില്പ്പെട്ടാലും അവരുടെ ജാതി തിരയുന്നത് ഇന്ത്യയില്‍ പതിവ് കാഴ്ചയാണ്. മതം നോക്കിയും ജാതി നോക്കിയും ആളുകളെ വിമര്‍ശിക്കുന്നതിലും ഇന്ത്യക്കാര്‍ പുറകിലല്ല.

ഗൂഗിള്‍ താരത്തെ കുറിച്ച് ഏറ്റവും കൂടുതല്‍ തിരഞ്ഞത് ജാതി ഏതാണെന്നാണ്. ഇതോടൊപ്പം താരത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളും ആളുകള്‍ തിരയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ അടകം തുനിഷയുടെ ജാതി തിരയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, തുനിഷയുടെ മരണവുമായി ബന്ധപ്പെട്ട് ഷീസാന് മുഹമ്മ് ഖാനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധം തകര്‍ന്നതാണ് തുനിഷയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നുമാണ് പുറത്തുവന്നിരിക്കുന്ന പുതിയ വിവരം. തുഷീസാന് ഖാനെതിരെ തുനിഷയുടെ അമ്മ പരാതി നല്‍കിയിരുന്നു. ഈ ബന്ധത്തില്‍ അവള് കഷ്ടപ്പെടുന്നുണ്ടെന്നും അത് അങ്ങേയറ്റത്തെ കടുംകയ്യിലേക്ക് അവളെ നയിച്ചിരിക്കാമെന്നും തുനിഷയുടെ അമ്മ പോലീസിനോട് പറഞ്ഞ്ിരുന്നു.

സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണത്തിന് പൊലീസ് ഉത്തരവിട്ടിട്ടുണ്ട്. തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരെ കേസെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ തുനിഷ മരണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പ് ഷൂട്ടിങ് സെറ്റില്‍നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

നടിയുടെ മരണം ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം എങ്കിലും മരണത്തിന്റെ എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു. കേസ് വിശദമായി അന്വേഷിക്കാന്‍ തന്നെയാണ് പൊലീസ് തീരുമാനം. ഇതിനിടെ തുനീഷയുടെ മരണം ലവ് ജിഹാദാണെന്ന് ആരോപണവുമായി ബി ജെ പി നേതാവ് രംഗത്തെത്തിയിരുന്നു.

ബി ജെ പി എം എല്‍ എയായ രാം കദം ആണ് തുനിഷയുടെ മരണം സംബന്ധിച്ച കേസ് വിശദമായി തന്നെ അന്വേഷിക്കപ്പെടുമെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും എംഎല്‍എ പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും തുനിഷയ്ക്കും കുടുംബത്തിനും നീതി ലഭിക്കുമെന്നും രാം കദം പറഞ്ഞു.

ആത്മഹത്യയ്ക്കുളള കാരണം എന്തായിരുന്നു? ഇതില്‍ ലൗ ജിഹാദ് ഉള്‍പ്പെട്ടിട്ടുണ്ടോ? അതോ പ്രശ്നം മറ്റെന്തെങ്കിലുമാണോ? അന്വേഷണത്തിലൂടെ ഇതിലെ സത്യം പുറത്ത് വരും. എന്തായാലും തുനിഷ ശര്‍മ്മയുടെ കുടുംബത്തിന് നൂറ് ശതമാനവും നീതി ലഭിക്കും. ഈ കേസില്‍ ലൗ ജിഹാദ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പിന്നില്‍ ഏതൊക്കെ സംഘടനകളാണ് ഉളളത് എന്നും ആരൊക്കെയാണ് ഗൂഢാലോചനക്കാര്‍ എന്നതും കൂടി പോലീസ് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications