Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി തുനിഷയുടെ മരണത്തില്‍ വന്‍ ട്വിസ്റ്റ്; വെളിപ്പെടുത്തലുമായി അമ്മ.. സഹതാരം അറസ്റ്റില്‍

കഴിഞ്ഞദിവസമാണ് ബോളിവുഡ് ടെലിവിഷൻ താരം തുനിഷ ശർമ്മ (20)യെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മുംബൈയിൽ നടക്കുന്ന ഷോയുടെ സെറ്റിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആലി ബാബ ദസ്താൻ-ഇ-കാബൂൾ എന്ന പരമ്പരയുടെ ഷൂട്ടിങ്ങിനിടയിലാണ് ആത്മഹത്യ ചെയ്തത്. ഇപ്പോൾ സംഭവത്തിൽ വലിയൊരു ട്വിസ്റ്റ് നടന്നിരിക്കുകയാണ്. തുനിഷയുടെ മരണത്തിൽ സഹനടനായ ഷീസാന്‍ മുഹമ്മ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് വിശദമായി അറിയാം..

1

ഷീസാന്‍ മുഹമ്മ് ഖാനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധം തകര്‍ന്നതാണ് തുനിഷയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നുമാണ് പുറത്തുവന്നിരിക്കുന്ന പുതിയ വിവരം. തുഷീസാൻ ഖാനെതിരെ തുനിഷയുടെ അമ്മ പരാതി നൽകിയിരുന്നു. ഈ ബന്ധത്തിൽ അവൾ കഷ്ടപ്പെടുന്നുണ്ടെന്നും അത് അങ്ങേയറ്റത്തെ കടുംകയ്യിലേക്ക് അവളെ നയിച്ചിരിക്കാമെന്നും തുനിഷയുടെ അമ്മ പോലീസിനോട് പറഞ്ഞു. ഇവരുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

2

നടിയുടെ മരണം ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം എങ്കിലും മരണത്തിന്റെ എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു. തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരെ കേസെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ തുനിഷ മരണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പ് ഷൂട്ടിങ് സെറ്റില്‍നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

3

'അലിബാബ: ദസ്താന്‍ ഇ-കാബുള്‍' എന്ന സീരിയലിന്റെ സെറ്റിലെ മുറിയിലാണ് തുനിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ കയറിയ തുനിഷ ഏറെ നേരം കഴിഞ്ഞും പുറത്തുവരാതിരുന്നതിനെ തുടര്‍ന്ന് കതക് പൊളിച്ച് അകത്തുകയറിയപ്പോഴാണ് തുനിഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

4

ആശുപത്രിയില്‍ എത്തിച്ചശേഷം മരണം സ്ഥിരീകരിച്ചതായി വാർത്തകൾ പുറത്തുവന്നു. പിന്നാലെ മരണത്തെക്കുറിച്ച് സംശയങ്ങൾ പുറത്തുവന്നത്. ഭാരത് കാ വീര്‍ പുത്ര- മഹാറാണ പ്രതാപ് എന്ന സീരിയലിലൂടെയാണ് തുനിഷ ടെലിവിഷന്‍ രംഗത്തേക്ക് എത്തിയത്. ചക്രവര്‍ത്തി അശോക സമ്രാട്ട്, ഗബ്ബാര്‍ പൂഞ്ച് വാലാ, ഷേര്‍-ഇ പഞ്ചാബ്, ഇന്റര്‍നെറ്റ് വാലാ ലവ്, സുബ്ഹാന്‍ അല്ലാ തുടങ്ങിയ സീരിയലുകളിലും ‌ ഇവർ അഭിനയിച്ചിട്ടുണ്ട്...

5

അലി ബാബായില്‍ ഷെഹ്‌സാദി മറിയമായി അഭിനയിക്കുകയായിരുന്നു. ബോളിവുഡ് ചിത്രങ്ങളിലും ചെറിയ വേഷങ്ങളില്‍ തുനിഷ ചെയ്തിട്ടുണ്ട്. ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തില്‍ കത്രീന കൈഫിന്റെ ചെറുപ്പകാലം തുനിഷ അവതരിപ്പിച്ചിരുന്നു. ഫിത്തൂര്‍, ദബാങ്-3, കഹാനി 2 തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. അതേസമയം തുനിഷ ​ഗർഭിണി ആണെന്ന തരത്തിൽ റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ ഇവ സ്ഥിരീകരിച്ചിട്ടില്ല,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+