കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്ത്യയിൽ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്നു', ദില്ലി കലാപത്തിൽ ആഞ്ഞടിച്ച് തുർക്കി പ്രസിഡന്റ്

Google Oneindia Malayalam News

ദില്ലി: ദില്ലിയിൽ മുസ്ലിങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധവുമായി തുർക്കി പ്രസിഡന്റ് റസിപ് തയ്യിപ് എര്‍ദോഗൻ. കൂട്ടക്കൊലകൾ വ്യാപകമായി നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. എന്ത് കൂട്ടക്കൊലകൾ? മുസ്ലിങ്ങളുടെ കൂട്ടക്കൊല, ആരാണ് ഇതിന് പിന്നിൽ? ഹിന്ദുക്കൾ അങ്കാറയിൽ നടന്ന പ്രസംഗത്തിൽ തുർക്കി പ്രസിഡന്റ് കുറ്റപ്പെടുത്തി.

 വിദ്വേഷ പ്രസംഗം നടത്തിത് സോണിയയും രാഹുലും പ്രിയങ്കയും, കേസെടുക്കണമെന്ന് ഹര്‍ജി വിദ്വേഷ പ്രസംഗം നടത്തിത് സോണിയയും രാഹുലും പ്രിയങ്കയും, കേസെടുക്കണമെന്ന് ഹര്‍ജി

Recommended Video

cmsvideo
Turkish President Erdogan Condemns Delhi Violence | Oneindia Malayalam

ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് മുസ്ലിങ്ങൾക്കും കുട്ടികൾക്കും നേരെ ആക്രമണം നടന്നതായി എർദോഗാൻ ആരോപിച്ചു.ഈ ആളുകൾ ആഗോള സമാധാനം എങ്ങനെ സാധ്യമാക്കും? അത് അസാധ്യമാണ്. പ്രസംഗങ്ങൾ നടത്തുമ്പോൾ - അവർക്ക് വലിയ ജനസംഖ്യയുള്ളതിനാൽ - ഞങ്ങൾ ശക്തരാണെന്ന് അവർ പറയുന്നു, പക്ഷേ അത് ശക്തിയല്ല," എർദോഗൻ കൂട്ടിച്ചേർത്തു.

yurkey

ദില്ലിയിൽ അഞ്ച് ദിവസമായി തുടരുന്ന കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ആരംഭിച്ച സംഘർഷം വർഗീയ കലാപമായി മാറുകയായിരുന്നു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളുമാണ് അഗ്നിക്കിരയായത്.

ദില്ലി കലാപത്തെ അപലപിച്ച് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷനും രംഗത്ത് എത്തിയിരുന്നു. ദില്ലിയിൽ മുസ്ലിങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തെ അപലപിക്കുന്നു, നിരപരാധികളായ നിരവധി പേർ കൊല്ലപ്പെടുകയും മുസ്ലിം പള്ളികളും മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വത്തുകളും വ്യാപകമായി നശിപ്പിച്ചു.
മുസ്ലീം വിരുദ്ധ അതിക്രമത്തിന് പ്രേരിപ്പിക്കുന്നവരെയും കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും എല്ലാ മുസ്‌ലിം പൗരന്മാരുടെയും സുരക്ഷയും രാജ്യത്തുടനീളമുള്ള ഇസ്ലാമിക പുണ്യസ്ഥലങ്ങളുടെ സംരക്ഷണവും ഉറപ്പാക്കണമെന്നും ഒഐസി മോദി സർക്കാരിനോട് ആവശ്യപ്പെട്ടു.

English summary
Turkey president against Delhi violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X