കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കി കയറ്റുമതി നിര്‍ത്തി; സവാള വില വീണ്ടും ഉയരും

Google Oneindia Malayalam News

മുംബൈ: തുര്‍ക്കിയില്‍ നിന്നുമുള്ള സവാള കയറ്റുമതി നിര്‍ത്തലാക്കിയതോടെ രാജ്യത്തെ ഉള്ളി വില വീണ്ടും ഉയരും. കുത്തനെ ഉയരുന്ന സവാള വില നിയന്ത്രണത്തിലാക്കാനാണ് വിദേശ രാജ്യങ്ങളില്‍ നിന്നും സവാള ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ തുര്‍ക്കിയിലെ ആഭ്യന്തര വിപണിയില്‍ സവാള വില ഉയര്‍ന്നതോടെ സര്‍ക്കാര്‍ കയറ്റുമതി നിരോധിക്കുകയായിരുന്നു. ഇതോടെ ഇന്ത്യയില്‍ സവാള വില 10 മുതല്‍ 15 ശതമാനമായി വീണ്ടും ഉയരും.

സവാള വില ദിനംപ്രതി വര്‍ധിച്ചപ്പോള്‍ മുതല്‍ തുര്‍ക്കിയും ഈജിപ്തും ഇന്ത്യയുടെ പ്രധാന ഇറക്കുമതി കേന്ദ്രങ്ങളായിരുന്നു. ഇന്ത്യയിലെ സവാള മൊത്തക്കച്ചവടക്കാര്‍ ചൈനയ്‌ക്കൊപ്പം ഈ രണ്ടു രാജ്യങ്ങളെയും പ്രധാനമായി ആശ്രയിച്ചു. എന്നാല്‍ കയറ്റുമതി നിര്‍ത്തലാക്കാനുള്ള തുര്‍ക്കിയുടെ തീരുമാനം ഇന്ത്യക്ക് തിരിച്ചടിയാണ്. അതേസമയം ആഭ്യന്തര ഉള്ളി വിപണിയിലെത്തിയാല്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

onion-price-

ഈ സാമ്പത്തിക വര്‍ഷം മാത്രം ഇന്ത്യ 7,070 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 50 ശതമാനവും തുര്‍ക്കിയില്‍ നിന്നാണ്. കയറ്റുമതി വര്‍ദ്ധിച്ചതോടെ തുര്‍ക്കിയില്‍ ഉള്ളിയുടെ വില കുതിച്ചുയര്‍ന്നു. തുര്‍ക്കിയില്‍ സവാളയ്ക്ക് വില വര്‍ധിച്ചതാണ് കയറ്റുമതി നിര്‍ത്താന്‍ കാരണമെന്ന് മഹാരാഷ്ട്രയിലെ നാസിക്കില്‍ മൊത്തക്കച്ചവടം നടത്തുന്ന സുരേഷ് ദേശ്മുഖ് സ്ഥിരീകരിച്ചു. വന്‍തോതില്‍ സവാള കയറ്റുമതി ചെയ്തതോടെ അവിടത്തെ വില ഉയര്‍ന്നു. ആഭ്യന്തര വിപണിയില്‍ വിലക്കയറ്റം തടയാന്‍ ഇന്ത്യ സ്വീകരിച്ച അതേ നടപടിയാണ് തുര്‍ക്കിയും സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച സവാള കൃഷി 2.31 ലക്ഷം ഹെക്ടറില്‍ നിന്ന് നവംബര്‍ അവസാനത്തോടെ 2.78 ലക്ഷം ഹെക്ടറായി ഉയര്‍ന്നതായി കൃഷി മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വിപണിയില്‍ നല്ല വില ലഭിച്ചതോടെയാണഅ പല കര്‍ഷകരും മറ്റു റാബി വിളകള്‍ക്ക് പകരം സവാള കൃഷി ചെയ്യാന്‍ തുടങ്ങിയത്.

English summary
turkey puts break on export; onion price may hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X