വിദ്വേഷത്തിന്‍റെ ബുള്‍ഡോസറുകള്‍ ഓഫ് ചെയ്ത് പവര്‍ പ്ലാന്‍റുകള്‍ ഓണ്‍ ചെയ്യൂ; മോദിയോട് രാഹുല്‍ ഗാന്ധി
ഡൽഹിയിലെയും മധ്യപ്രദേശിലെയും അക്രമ ബാധിത പ്രദേശങ്ങളിൽ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ കടന്നാക്രമിച്ച് എ ഐ സി സി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. "വിദ്വേഷത്തിന്റെ ബുൾഡോസറുകൾ" ഓഫ് ചെയ്യാനും പവർ പ്ലാന്റുകൾ ഓണാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അദ്ദേഹം ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.
രാജ്യത്തെ കൽക്കരി ക്ഷാമവും ഉന്നയിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പവർ പ്ലാന്റുകളിലെ കൽക്കരി ശേഖരം താഴ്ന്ന നിലയിലായതിനാൽ ഇന്ത്യ പ്രതിസന്ധി നേരിടുന്നതായുള്ള ഒരു റിപ്പോർട്ട് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെങ്കുകയും ചെയ്തിട്ടുണ്ട്. "എട്ട് വർഷത്തെ വലിയ ചർച്ചയുടെ ഫലമായി ഇന്ത്യയിൽ 8 ദിവസത്തെ കൽക്കരി സ്റ്റോക്ക് മാത്രമേ ഉള്ളൂ," കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ചുകൊണ്ട് മുന്‍ എ ഐ സി സി അധ്യക്ഷന്‍ ട്വിറ്ററിൽ കുറിച്ചു.

"മോദി ജി, സ്തംഭനാവസ്ഥ തുടരുകയാണ്. പവർ കട്ട് ചെറുകിട വ്യവസായങ്ങളെ തകർക്കും, ഇത് കൂടുതൽ തൊഴിൽ നഷ്ടത്തിലേക്ക് നയിക്കും,"- രാഹുല്‍ ഗാന്ധി പറഞ്ഞു. "വിദ്വേഷത്തിന്റെ ബുൾഡോസറുകൾ ഓഫ് ചെയ്യുക, പവർ പ്ലാന്റുകൾ ഓണാക്കുക," അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലെ അക്രമം ബാധിതമായ ജഹാംഗീർപുരിയിലും മധ്യപ്രദേശിലും കലാപത്തിൽ ഏർപ്പെട്ടതായി ബി ജെ പി ആരോപിക്കുന്ന ആളുകൾക്ക് നേരെ ബുൾഡോസർ ഉപയോഗിച്ചുള്ള ആക്രമണത്തെ കുറിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
"ഇന്ത്യയിൽ അവശേഷിക്കുന്നത് 8 ദിവസത്തെ കൽക്കരി ശേഖരം മാത്രമാണ്. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം കാരണം തെരുവുകളിൽ കത്തുന്ന തീ വീടുകൾക്ക് വെളിച്ചം നൽകില്ല," എന്നായിരുന്നു എ ഐ സി സി ഔദ്യോഗിക ട്വിറ്റിലൂടെ പ്രതികരിച്ചത്.
Recommended Video
അതേസമയം ജഹാംഗീര്‍പുരിയിലെ പൊളിച്ചു മാറ്റല്‍ സി പി എം പിബി അംഗം ബൃന്ദ കാരാട്ടിന്‍റെ ഇടപെടലിനെ തുടര്‍ന്ന് തടഞ്ഞിരിന്നു. നിലവിലെ സ്ഥിതി തുടരാനുള്ള സുപ്രീംകോടതി വിധി വന്നിട്ടും പൊളിക്കല്‍ തുടര്‍ന്നതോടെയായിരുന്നു ബൃന്ദ കാരാട്ടിന്‍റെ ഇടപെടല്‍.












Click it and Unblock the Notifications