ഇത് ബ്ലൂവെയിലല്ല... ജീവിത പ്രശ്നം; എംഎൽഎ പരാതി കേട്ടില്ലെങ്കിൽ പിന്നെ എന്ത് ചെയ്യും? ക്രൂരമായിപോയി!

കരിംനഗർ: എംഎൽഎയുടെ ഓഫീസിനു മുന്നിൽ രണ്ട് യുവാക്കൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. കരിംനഗര്‍ സ്വദേശികളായ എം ശ്രീനിവാസ (25), വൈ പരശുരാമലു(23) എന്നിവരാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. തെലുങ്കാന എംഎൽഎ ബാലകൃഷ്ണയുടെ ഓഫീസിനു മുന്നിലായിരുന്നു സംഭവം.

ഭരണപക്ഷ എംഎൽഎയാണ് ബാലകൃഷ്ണ. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതി പ്രകാരം അപേക്ഷ നല്‍കാന്‍ റവന്യൂ ഓഫീസിലെത്തിയ ഇവരോട് ഉദ്യോഗസ്ഥന്‍ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് ഇവരുടെ ആരോപണം. രണ്ട് പേരെയും ഗുരുതര പരിക്കുകളോടെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Fire

സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതി പ്രകാരം അപേക്ഷ നല്‍കാന്‍ റവന്യൂ ഓഫീസിലെത്തിയ ഇവരോട് ഉദ്യോഗസ്ഥന്‍ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതിയുമായി തെലുങ്കാന രാഷ്ട്ര സമിതി എംഎൽഎ ബാലകൃഷ്ണയെ കാണാൻ അഞ്ച് മണിക്കൂർ ഓഫീസിനു മുന്നിൽ ഗ്രാമീണർ അഞ്ച് മണിക്കൂർ കാത്ത് നിന്നു. രാവിലെ 10 മണിക്ക് എംഎൽഎയുടെ ഓഫീസിനു മുന്നിലെത്തിയ ഗ്രാമവാസികൾ വൈകുന്നേരം 3.30 വരെ എംഎൽഎയെ കാണാൻ കാത്തു നിന്നു.

സമയം അതിക്രമിച്ചതിൽ അസ്വസ്തരായ ശ്രാനിവാസും പരശുരാമുലുവും കൈയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വില്ലേജ് റവന്യൂ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും അന്വേഷണം നടത്തുമെന്നും സംസ്ഥാന ധനകാര്യമന്ത്രി ഇ രാജേന്ദർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q