• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തൂത്തുക്കുടി കസ്റ്റഡിമരണം: പോലീസുകാർ 15 ദിവസത്തെ ജൂഡീഷ്യൽ കസറ്റഡിയിൽ, 15 മണിക്കൂർ ചോദ്യം ചെയ്യൽ!!

ചെന്നൈ: തൂത്തുക്കുടി ഇരട്ടി കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ പോലീസുകാരെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തൂത്തുക്കുടി സാത്താങ്കുളം നിവാസികളായ ജയരാജ്, മകൻ ബെന്നിക്സ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ച അഞ്ച് പോലീസ് ഉദ്യോഗസ്ഥരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇൻസ്പെക്ടർ ശ്രീധർ, സബ് ഇൻസ്പെക്ടർ ബാലകൃഷ്ണൻ, സബ് ഇൻസ്പെക്ടർ രഘു ഗണേഷ്, കോൺസ്റ്റബിൾ മുരുഗൻ എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്.

കൊച്ചി വിമാനത്താവളത്തിൽ ആന്റിജൻ ടെസ്റ്റ് ആരംഭിച്ചു: അരമണിക്കൂറിനുള്ളിൽ പരിശോധനാ ഫലം!!

സിബിസിഐഡിയുടെ 12 സംഘങ്ങളാണ് തൂത്തുക്കുടി കസ്റ്റഡി മരണക്കേസിൽ അന്വേഷണം ആരംഭിക്കുന്നത്. സംഭവം നടന്ന സാത്താങ്കുളം പോലീസ് സ്റ്റേഷൻ, അച്ഛനും മകനും പീഡനത്തിനിരയായ കോവിൽപ്പട്ടി സബ് ജയിൽ എന്നിവിടങ്ങളിൽ സിബിസിഐഡി സംഘം സന്ദർശനം നടത്തിയിരുന്നു. ജയരാജിന്റെയും ബെന്നിക്സിന്റെയും മരണത്തിന് കാരണമായ സംഭവം സാക്ഷികളുടെ സഹായത്തോടെ പുനരാവിഷ്കരിച്ച് പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.

സിബിസിഐഡി സംഘം കേസ് അന്വേഷണം ഏറ്റെടുത്ത് 24 മണിക്കൂറിനുള്ളിലാണ് എസ്ഐ രഘു ഗണേഷ് അറസ്റ്റിലാകുന്നത്. ബുധനാഴ്ച രാത്രി ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ എസ്ഐ ബാലകൃഷ്ണൻ, കോൺസ്റ്റബിൾ മുരുഗൻ, ഇൻസ്പെക്ടർ ശ്രീധർ എന്നിവരും അറസ്റ്റിലായിരുന്നു. തുടർന്ന് പുലർച്ചെ മൂന്ന് മുതൽ വൈകിട്ട് ആറ് ഇവരെ ചോദ്യം ചെയ്തിരുന്നു. 15 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇവരെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയയ്ക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302, 342, 201 എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കോൺസ്റ്റബിൾല മുത്തുരാജിന്റെ പേരും എഫ്ഐആറിൽ പരാമർശിച്ചിട്ടുണ്ട്.

കേസിൽ പ്രതികളായ അഞ്ച് പോലീസുകാരും അറസ്റ്റിലായതിന് പിന്നാലെ മാധ്യമങ്ങളെ ജയരാജിന്റെ മകൾ ജെ പെർസിസ് തന്റെ അച്ഛനും സഹോദരനും നീതി ലഭിക്കുന്നതിന് പിന്തുണച്ച സംഘടനകൾക്കും അഭിനേതാക്കൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും നന്ദി പറഞ്ഞു. ഞങ്ങൾ സർക്കാരിനോ പോലീസ് ഉദ്യോഗസ്ഥർക്കോ എതിരല്ല. എന്റെ പിതാവിനെയും സഹോദരെയും കൊലപ്പെടുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുക മാത്രമാണ് ഞങ്ങൾക്ക് വേണ്ടത്. സർക്കാരിനും സിബിസിഐഡി സംഘത്തിനും അവർ നന്ദി അറിയിച്ചു.

cmsvideo
  തൂത്തുക്കുടി കസ്റ്റഡി മരണം തമിഴ്‌നാട് കത്തുന്നു | Oneindia Malayalam

  മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചാണ് കസ്റ്റഡി മരണക്കേസിൽ വാദം കേട്ടത്. ജൂലൈ ഒമ്പതിന് കേസിൽ വീണ്ടും വാദം കേൾക്കും. സംഭവത്തിൽ മുഖ്യസാക്ഷിയായ വനിതാ പോലീസ് ഉദ്യോസ്ഥയോടും കോടതി സംസാരിച്ചു. ജയരാജും ബെന്നിക്സും കസ്റ്റഡിയിലിരിക്കെ അനുഭവിച്ച കൂരതകളെക്കുറിച്ച് തുറന്നുപറഞ്ഞ് സാക്ഷിയായത് ഇവരാണ്. തനിക്ക് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലോടെ ഇവർക്ക് പോലീസ് സംരക്ഷണം നൽകാനും ശമ്പളത്തോടെയുള്ള അവധി നൽകാനും കോടതി നിർദേശിച്ചിരുന്നു.

  ലോക്ക്ഡൌൺ ലംഘിച്ചെന്ന് ആരോപിച്ച് ജൂൺ 15ന് കസ്റ്റിഡിയിലെടുത്ത ജയരാജും ബെന്നിക്സും കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായാണ് മരണമടയുന്നത്. കോവിൽപ്പട്ട സബ്ജയിലിലാണ് ഇരുവരെയും പാർപ്പിച്ചിരുന്നത്. ശരീരത്തിൽ നിന്ന് ചോരയൊലിക്കുന്ന രീതിയിലാണ് ഇരുവരെയും മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയതെന്നും ഇരുവരും ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നുമാണ് ബെന്നിക്സിന്റെ സോഹദരി സാക്ഷ്യപ്പെടുത്തുന്നത്.

  English summary
  Tuticorin custodial deaths: Four arrested cops in Tamil Nadu CID custody for 15 days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more