കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹസ്യഭാഗത്ത് കമ്പി കുത്തിക്കയറ്റി! അച്ഛനും മകനും നീതി വേണം, കസ്റ്റഡി മരണത്തിൽ രോഷം കത്തുന്നു!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധമിരമ്പുന്നു. കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത 59കാരനായ ജയരാജ്, 31കാരനായ മകന്‍ ബെനിക്‌സ് എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഇരുവരും അതിക്രൂരമായ മര്‍ദ്ദനത്തിനാണ് ഇരയായത് എന്നാണ് ആരോപണം.

ജയരാജന്റെയും ബെനിക്‌സിന്റെയും മലദ്വാരത്തിലേക്ക് പോലീസ് കമ്പിയും മറ്റും കുത്തിക്കയറ്റിയതായി സഹോദരി പെര്‍സിസി ആരോപിക്കുന്നു. മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കുമ്പോള്‍ ചോരയൊലിപ്പിച്ച നിലയില്‍ ആയിരുന്നു ഇരുവരും എന്നും പെര്‍സിസ് പറയുന്നു. എന്നാല്‍ പോലീസ് ക്രൂരത മജിസ്‌ട്രേറ്റിന് മുന്നില്‍ പോലീസിനെ ഭയന്ന് ഇവര്‍ക്ക് പറയാന്‍ സാധിച്ചിരുന്നില്ല.

death

കോവില്‍പ്പെട്ടി സബ് ജയിലില്‍ ആയിരുന്നു ഇവരെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായിട്ടായിരുന്നു മരണങ്ങള്‍. അമിതമായ രക്തസ്രാവം ഇരുവര്‍ക്കുമുണ്ടായിരുന്നു. ആശുപത്രിയില്‍ വെച്ച് 4 മണിക്കൂറുകള്‍ക്കിടെ 7 ലുങ്കികളാണ് രക്തത്തില്‍ മുങ്ങിയത് കൊണ്ട് ഇരുവരും മാറ്റി ഉടുത്തത് എന്നും സഹോദരി പറയുന്നു. സംഭവത്തില്‍ തമിഴ്‌നാട്ടിലും രാജ്യവ്യാപകമായും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സിനിമാ താരങ്ങള്‍ അടക്കമുളളവര്‍ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.

ജയരാജിനും ബെനിക്‌സിനും നീതി ആവശ്യപ്പെട്ട് കൊണ്ടുളള ക്യാംപെയ്‌നും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. സംഭവത്തില്‍ രണ്ട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. തൂത്തുക്കുടി സതന്‍കുളത്ത് ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങിയത്. എപികെ എന്ന പേരില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയാണ് ജയരാജും മകനും. രാത്രി 8.15ന് കടയടച്ചത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ലംഘനമാണ് എന്ന് കാട്ടിയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡി മരണത്തില്‍ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. അതേസമയം കസ്റ്റഡിയിലെ മര്‍ദ്ദനമല്ല, മറ്റ് ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണം എന്നാണ് സാത്താങ്കുളം പോലീസിന്റെ വാദം. സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചിട്ടാണ് വ്യാപാരികള്‍ പോലീസ് ക്രൂരതയ്ക്ക് എതിരെ പ്രതികരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഭരണകക്ഷിയായ അണ്ണാ ഡിഎംകെയും പ്രതിപക്ഷമായ ഡിഎംകെയും 25 ലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിട്ടുണ്ട്.

 രാഹുൽ ഗാന്ധിയല്ലാതെ മറ്റൊരാളില്ല! സോണിയാ ഗാന്ധിക്ക് കത്തയച്ച് പ്രമുഖ കോൺഗ്രസ് നേതാക്കൾ! രാഹുൽ ഗാന്ധിയല്ലാതെ മറ്റൊരാളില്ല! സോണിയാ ഗാന്ധിക്ക് കത്തയച്ച് പ്രമുഖ കോൺഗ്രസ് നേതാക്കൾ!

മധ്യപ്രദേശിൽ ബിജെപി വെള്ളം കുടിക്കും! കാത്തിരിക്കുന്നത് പുത്തൻ വെല്ലുവിളി, വിമതർ പണി പറ്റിക്കും!മധ്യപ്രദേശിൽ ബിജെപി വെള്ളം കുടിക്കും! കാത്തിരിക്കുന്നത് പുത്തൻ വെല്ലുവിളി, വിമതർ പണി പറ്റിക്കും!

English summary
Tuticorin custodial Deaths: Social Media demads justice for father and son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X