കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂത്തുക്കുടി കസ്റ്റഡി മരണം; മൂന്ന് പൊലീസുകാർ കൂടെ അറസ്റ്റിൽ, പടക്കം പൊട്ടിച്ച് ആഘോഷിച്ച് ജനങ്ങൾ..!!

Google Oneindia Malayalam News

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസില്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു ഒരു പൊലീസ് ഇന്‍സ്‌പെക്ടറെ സിബിസിഐഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പൊലീസുകാരനെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിതാവും മകനുമടക്കം രണ്ട് പേരാണ് തൂത്തുക്കുടിയില്‍ പോലീസിന്റെ ശാരീരിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

death

ലോക്ക് ഡൌണിനിടെ 15 മിനിറ്റ് സമയം അധികം കട തുറന്നുവെച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പോലീസ് കസ്റ്റഡിയില്‍ വെച്ച് കൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ മദ്രാസ് ഹൈക്കോടതി പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയും സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോഴിതാ കേസില്‍ മൂന്ന് പൊലീസുകാരെ കൂടി സിബിസിഐഡി അറസ്റ്റ് ചെയ്തിരിക്കുകയാണ്. സബ് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ മുത്തുരാജ്, മുരുകന്‍ എന്നിവരെയാണ് അവസാനമായി അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ആകെ നാല് പൊലീസുകാരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, പൊലീസുകാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സാത്താനകുളത്തെ പ്രദേശവാസികള്‍ പടക്കംപൊട്ടിച്ച് ആഘോഷിച്ചെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട വീഡിയോ എഎന്‍ഐ പുറത്തുവിട്ടു.

Recommended Video

cmsvideo
തൂത്തുക്കുടി കസ്റ്റഡി മരണം തമിഴ്‌നാട് കത്തുന്നു | Oneindia Malayalam

അതേ,മയം, രഘു ഗണേഷിന് പുറമേ ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണന്‍ എന്നിവരാണ് കസ്റ്റഡിയില്‍ വെച്ച് അച്ഛനെയും മകനെയും മര്‍ദ്ദിക്കുന്നതിന് നേതൃത്വം നല്കിയത്. സിബിസിഐഡി ഐജിയുടേയും എസ്പിയുടേയും നേതൃത്വത്തിലുള്ള 12 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആരോപണ വിധേയരായ 13 പോലീസുകാരെയും ഇതിനകം ചോദ്യം ചെയ്തുിട്ടുണ്ട്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നുവെന്നാണ് സിബിസിഐഡി പറയുന്നത്. സാത്താങ്കുളം സ്റ്റേഷനില്‍ ഒരു മാസത്തിനിടെ നടന്ന എല്ലാ ലോക്കപ്പ് മര്‍ദ്ദനങ്ങളെക്കുറിച്ചും അന്വേഷണം നടന്നുവരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പോലീസുകാരുടെ അറസ്റ്റും ഉടനുണ്ടാകും.

ജയരാജ്(59), മകന്‍ ബെന്നിക്‌സ്(31) എന്നിവരാണ് ജൂണ്‍ കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദനത്തിനിരയായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചത്. ലോക്ക് ഡൌണിനിടെ അനുവദിക്കപ്പെട്ട സമയത്തിന് ശേഷം 15 മിനിറ്റ് സമയം കട തുറന്നുവെച്ചതോടെയാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെറുക്കുന്നതിനായി ഇരുവരും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പോലീസിന്റെ അവകാശവാദം.

തൂത്തുക്കുടി കസ്റ്റഡി മരണം: കേസിൽ എസ്ഐ അറസ്റ്റിൽ, ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റം ചുമത്തി!! തൂത്തുക്കുടി കസ്റ്റഡി മരണം: കേസിൽ എസ്ഐ അറസ്റ്റിൽ, ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റം ചുമത്തി!!

ഇന്ത്യയില്‍ ആറ് ലക്ഷം പിന്നിട്ട് കൊവിഡ് രോഗികള്‍, റഷ്യയുടെ തൊട്ടുപുറകില്‍; ആശങ്ക ഒഴിയുന്നില്ലഇന്ത്യയില്‍ ആറ് ലക്ഷം പിന്നിട്ട് കൊവിഡ് രോഗികള്‍, റഷ്യയുടെ തൊട്ടുപുറകില്‍; ആശങ്ക ഒഴിയുന്നില്ല

English summary
Tuticorin custody Death; Three more policemen arrested, people celebrating with crackers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X