പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു

കോളജിലെ റാഗിങ് സംഭവവുമായി ബന്ധപ്പെട്ട് ചില സീനിയര്‍ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്തിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായി കോളജ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡോ സുരേഷിനെ വിദ്യാര്‍ത്ഥികള്‍ ഘൊരാവോ ചെയ്യുകയും ചെയ്തിരുന്നു.
ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളാണ് പിടിയിലായിട്ടുള്ളത്. കുത്തേറ്റ ഉടനെ പ്രിന്‍സിപ്പാളിനെ തിരുനെല്‍വേലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റാഗിങിന്റെ മറവില്‍ പെണ്‍കുട്ടികളെ ശല്യപ്പെടുത്താന്‍ ശ്രമിച്ചവരെയാണ് സസ്‌പെന്റ് ചെയ്തിരുന്നത്. അറസ്റ്റിലായ വിദ്യാര്‍ത്ഥികളെല്ലാം തന്നെ തമിഴ്‌നാട് സ്വദേശികളാണ്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ പോലിസ് തയ്യാറായിട്ടില്ല.












Click it and Unblock the Notifications