പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു..!! പ്രമുഖ ജനപ്രിയ നടന്‍ കുടുങ്ങി..!!
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിന്മേല്‍ പ്രമുഖ നടനെതിരെ പോലീസ് കേസെടുത്തു. പ്രശസ്ത ടെലിവിഷന്‍ അവതാരകനും ഹിന്ദി സീരിയല്‍ താരവുമായ പാര്‍ത്ഥ സംതാനാണ് പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ കുടുങ്ങിയിരിക്കുന്നത്. പോക്‌സോ നിയമപ്രകാരമാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്.
Read Also: നന്തന്‍കോട് കൂട്ടക്കൊല: കേഡല്‍ ജയിലിലും ആത്മാവിനോട് സംസാരിക്കുന്നു..!! ഉദ്യോഗസ്ഥനെ ആക്രമിച്ചു..!
Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

നടനെതിരെ പീഡനത്തിന് പരാതി നല്‍കിയിരിക്കുന്ന പെണ്‍കുട്ടിക്ക് 20 വയസ്സ് ഉണ്ട്. പക്ഷേ പെണ്‍കുട്ടിയെ നടന്‍ പതിനാറ് വയസ്സുള്ളപ്പോളാണ് പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് പ്രകാരമാണ് പോക്‌സോ ചുമത്തിയിരിക്കുന്നത്.

ഈ വര്‍ഷമാദ്യം തന്നെ പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ നടനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. അത് കൂടാതെയാണ് പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ഇപ്പോള്‍ പോക്‌സോ കൂടി ചുമത്തിയിരിക്കുന്നത്.

മോഡലായ പെണ്‍കുട്ടിയാണ് നടനെതിരെ പരാതി നല്‍കിയത്. കേസി യേ യാരിയാന്‍, ബെസ്റ്റ് ഫ്രണ്ട്‌സ് ഫോര്‍ എവര്‍ തുടങ്ങിയ ടെലിവിഷന്‍ ഷോകളിലൂടെ പ്രശസ്തനാണ് പാര്‍ത്ഥ സംതാന്‍. ബോളിവുഡ് സിനിമയിലേക്ക് ഇയാള്‍ ചുവടുവെയ്ക്കുന്നതായി വാര്‍ത്ത വന്നിരുന്നു.

ആരോപണം നിഷേധിച്ച് നടന്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.അറസ്റ്റ് ഒഴിവാക്കാ മുന്‍കൂര്‍ ജാമ്യത്തിനായി നടന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. മാത്രമല്ല പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനും തീരുമാനിച്ചിട്ടുണ്ട്.

തനിക്കെതിരെ ഉള്ളത് കള്ളക്കേസാണെന്നും വയസ്സ് കുറച്ച് കാണിച്ച് കോടിയുടെ സിംപതി നേടാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും പാര്‍ത്ഥ സംതാന്‍ ആരോപിക്കുന്നു. മാധ്യമങ്ങള്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ നല്‍കരുതെന്നും നടന്‍ അഭ്യര്‍ത്ഥിക്കുന്നു.












Click it and Unblock the Notifications