Get Updates
Get notified of breaking news, exclusive insights, and must-see stories!

2 ദിവസം, 2 മരണം... നടി രേഖ മോഹന്റെ മരണത്തില്‍ ദുരൂഹത? 'മായമ്മ' പോയ ദുഖത്തില്‍ സീരിയല്‍ പ്രേക്ഷകര്‍!

സീരിയല്‍ പ്രേക്ഷകരെ ഞെട്ടിച്ച രണ്ട് വാര്‍ത്തകളാണ് രണ്ട് ദിവസത്തിനുള്ളില്‍ കേള്‍ക്കേണ്ടി വന്നത്.

ടി വി സീരിയല്‍ പ്രേക്ഷകരെ ഞെട്ടിച്ച രണ്ട് വാര്‍ത്തകളാണ് രണ്ട് ദിവസത്തിനുള്ളില്‍ കേള്‍ക്കേണ്ടി വന്നത്. രണ്ട് പ്രശസ്ത നടിമാര്‍, ഒരാള്‍ തമിഴിലും ഒരാള്‍ മലയാളത്തിലും തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ മരിക്കുന്നു. സിനിമയെയും സീരിയലിനെയും പോലെ നാടകീയമായ രംഗങ്ങള്‍.

സമാനമായ കാര്യങ്ങളാണ് രേഖ മോഹന്റെയും സബര്‍ണ ആനന്ദിന്റെയും മരണത്തില്‍ സംഭവിച്ചിരിക്കുന്നത്. തൃശൂരിലെ ഫ്ലാറ്റിലാണ് രേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്നൈയിലെ മധുരോവയലിലെ ഫ്‌ലാറ്റിലായിരുന്നു സബര്‍ണയുടെ മൃതദേഹം. രണ്ട് മൃതദേഹങ്ങളുടെ കാലപ്പഴക്കം ഉള്‍പ്പെടെ ഒരുപാട് ദുരൂഹതകള്‍ ബാക്കിയാണ്...

സിനിമയെക്കാള്‍ സീരിയല്‍

സിനിമയെക്കാള്‍ സീരിയല്‍

ഉദ്യാനപാലകന്‍, നീ വരുവോളം, ഒരു യാത്രാമൊഴി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും രേഖ മോഹന്‍ അടുത്തിടെയായി അറിയപ്പെട്ടിരുന്നത് സീരിയലുകളുടെ പേരിലായിരുന്നു. സ്ത്രീ ജന്മം, മായമ്മ തുടങ്ങിയ സീരിയലകളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് രേഖ.

സീരിയല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി

സീരിയല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി

സൂര്യ ടിവിയിയിലെ സ്ത്രീ ജന്മം എന്ന ജനപ്രിയ സീരിയലിലെ കേന്ദ്ര കഥാപാത്രമായിരുന്നു രേഖ മോഹന്‍. രേഖ മോഹന്‍ മരിച്ചു എന്നല്ല, മായമ്മ പോയി എന്നാണ് സോഷ്യല്‍ മീഡിയയിലും മറ്റും ആളുകള്‍ രേഖ മോഹന്റെ മരണത്തെപ്പറ്റി പറഞ്ഞത്.

അപ്രതീക്ഷിതമായി മരണവാര്‍ത്ത

അപ്രതീക്ഷിതമായി മരണവാര്‍ത്ത

തൃശൂരിലെ ഫ്ലാറ്റിലാണ് തൃശൂര്‍ സീരിയല്‍, സിനിമ താരമായ രേഖ മോഹനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഈ വാര്‍ത്ത പുറത്ത് വന്നത്. തൃശൂരിലെ ശോഭാ സിറ്റിയിലെ ഫ്‌ലാറ്റിലായിരുന്നു ശോഭ താമസിച്ചിരുന്നത്. രണ്ട് ദിവസത്തെ പഴക്കമുണ്ട് മൃതദേഹത്തിന് എന്നാണ് റിപ്പോര്‍ട്ട്.

ഏതാണ്ടിതേ പോലെ സബര്‍ണയും

ഏതാണ്ടിതേ പോലെ സബര്‍ണയും

കഴിഞ്ഞ ദിവസമാണ് പ്രശസ്ത തമിഴ് സീരിയല്‍ താരവും അവതാരകയുമായ സബര്‍ണ ആനന്ദിനെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്നൈയിലെ മധുരോവയലിലെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടത്. സബര്‍ണയുടെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറഞ്ഞത്.

രേഖയുടെ മരണകാരണം എന്ത്

രേഖയുടെ മരണകാരണം എന്ത്

രണ്ട് ദിവസമായിട്ടും രേഖയുടെ ഫ്ലാറ്റിന്റെ വാതില്‍ തുറന്ന് കാണാതിരുന്നതിനാല്‍ ഡ്രൈവര്‍ക്ക് സംശയം തോന്നിയതാണ് മരണവിവരം പുറത്തറിയാന്‍ കാരണമായത്. രേഖയുടെ ഡ്രൈവര്‍ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. രേഖയെ പുറത്ത് കാണാതിരുന്നതില്‍ അയല്‍ വാസികള്‍ക്ക് സംശയം തോന്നിയിരുന്നില്ലത്രെ. രേഖ ഷൂട്ടിങിന് പോയതായിരിക്കാം എന്നാണ് അവര്‍ കരുതിയത്.

സംശയങ്ങള്‍ ഉയരുന്നു

സംശയങ്ങള്‍ ഉയരുന്നു

രേഖയുടെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. രേഖയെ പോലെ ഒരു പ്രശസ്ത നടി മരിച്ചിട്ടും രണ്ട് ദിവസം ആരും വിവരമറിഞ്ഞില്ല എന്ന കാര്യം ഞെട്ടിക്കുന്നതാണ്. എന്താണ് മരണകാരണം എന്നതും വ്യക്തമല്ല. പോലീസിന്റെ സാന്നിധ്യത്തില്‍ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നത്രെ.

സബര്‍ണ ആത്മഹത്യ ചെയ്തതോ

സബര്‍ണ ആത്മഹത്യ ചെയ്തതോ

സബര്‍ണയുടെ ഫ്‌ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സബര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്. സബര്‍ണ ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസ് ഭാഷ്യം.

പക്ഷേ എന്തിന്

പക്ഷേ എന്തിന്

സീരിയലുകളില്‍ പഴയപോലെ അവസരം കിട്ടാത്തത് സബര്‍ണയെ വിഷമിപ്പിച്ചിരുന്നത്രെ. പക്ഷേ ബിഎസ് സി സൈക്കോളജി പാസായ സബര്‍ണ മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. സുഹൃത്തുക്കളുടെ സ്വകാര്യ പ്രശ്നങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളുമെല്ലാം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങാറുള്ള ആളായിരുന്നു സബര്‍ണ.

രേഖയുടെ പ്രധാന വേഷങ്ങള്‍

രേഖയുടെ പ്രധാന വേഷങ്ങള്‍

നീ വരുവോളം, ഒരു യാത്രാമൊഴി, ഉദ്യാന പാലകന്‍ തുടങ്ങിയ സിനിമകളിലാണ് രേഖ ശ്രദ്ധേയമായ വേഷങ്ങള്‍ അഭിനയിച്ചത്. ദിലീപ് നായകനായ നീ വരുവോളം എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായിരുന്നു രേഖ. കൂട്ട ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ ഈ വേഷം രേഖയെ ശ്രദ്ധേയയാക്കി.

ഞെട്ടലോടെ പ്രേക്ഷകര്‍

ഞെട്ടലോടെ പ്രേക്ഷകര്‍

തുടര്‍ച്ചയായി രണ്ട് ദിവസം രണ്ട് സീരിയല്‍ താരങ്ങള്‍ മരിച്ച വാര്‍ത്ത പ്രേക്ഷകരെയും ഞെട്ടിച്ചിരിക്കുകയാണ്. സണ്‍ ടിവിയിലെ ഹിറ്റ് സീരിയലായ പസമലറിലെ സബര്‍ണയുടെ മരണ വാര്‍ത്തയറിഞ്ഞ് ചെന്നൈയിലെ ടെലിവിഷന്‍ പ്രവര്‍ത്തകരും ഞെട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+