കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീരിയൽ താരം അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ: മുംബൈയെ നടുക്കി മൂന്നാമത്തെ ആത്മഹത്യ!!

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നാലെ മറ്റൊരു നടനെക്കൂടി മരിച്ച നിലയിൽ കണ്ടെത്തി. 44 കാരനായ സമീർ ശർമ്മയാണ് ആത്മഹത്യ ചെയ്തത്. വീടിന്റെ അടുക്കളയുടെ സീലിംഗിൽ തൂങ്ങിമരിച്ച മരിച്ച നിലയിലാണ് സീരിയൽ നടനായ സമീറിനെ കണ്ടെത്തിയത്. മുംബൈയിലെ വെസ്റ്റ് മലാഡിലെ നേഹ സിഎച്ച്എസ് ബിൽഡിംഗിലെ അപ്പാർട്ട്മെന്റിലാണ് സംഭവം. ബുധനാഴ്ച രാത്രിയോടെയാണ് മൃതദേഹം കണ്ടെടുക്കുന്നത്. സ്റ്റാർ പ്ലസിലെ 'യേ റിഷ്തേ ഹേ പ്യാർ കി' എന്ന പ്രമുഖ പരമ്പരയിലെ കുഹുവിന്റെ പിതാവായി വേഷമിട്ടിരുന്നയാളാണ് സമീർ. രണ്ട് ദിവസം മുമ്പ് തൂങ്ങിമരിച്ചിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.

സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുമായും പരിചയം, ഓഫീസിലും സ്വാധീനമെന്ന് എന്‍ഐഎ; ശിവശങ്കര്‍ സഹായിച്ചില്ലസ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുമായും പരിചയം, ഓഫീസിലും സ്വാധീനമെന്ന് എന്‍ഐഎ; ശിവശങ്കര്‍ സഹായിച്ചില്ല

അപ്പാർട്ട്മെന്റിന്റെ സീലിങ്ങിൽ മൃതദേഹം തൂങ്ങിക്കിടക്കുന്നതായി വാച്ച്മാനാണ് കണ്ടത്. തുടർന്ന് ബിൽഡിംഗ് സൂപ്പർവൈസറെ വിവരമറിയിക്കുകയായിരുന്നു. ഇയാളാണ് വിവരം പോലീസിനെ അറിയിച്ചത്. എന്നാൽ നടന്റെ വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. സംഭവത്തിൽ അപകട മരണത്തിന് കേസെടുത്ത മലാഡ് പോലീസ് ഇതെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മലാഡ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ നൽകുന്ന വിവരം.

 sameersharma-

Recommended Video

cmsvideo
I am not among that 130 crore people - Viral Campaign | Oneindia Malayalam

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സമീർ ഈ അപ്പാർട്ട്മെന്റ് വാടയ്ക്ക് എടുക്കുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. 'യേ റിഷ്തേ ഹേ പ്യാർ കി' എന്ന പരമ്പരയ്ക്ക് പുറമേ കഹാനി ഘർ ഘർ കി, ക്യൂകി സാസ് ഭി കഭി ബഹു തി, ജ്യോതി, ഇസ് പ്യാർ കോ ക്യാ നാം ദു, എന്നീ പ്രമുഖ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് സുശാന്ത് സിംഗ് രാജ്പുത്തിനെയും മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ജൂൺ 14നായിരുന്നു സംഭവം. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സീരിയൽ താരം കൂടി ആത്മഹത്യ ചെയ്യുന്നത്. മുംബൈ പോലീസ് അന്വേഷിക്കുന്ന കേസ് സമാന്തരമായി ബിഹാർ പോലീസ് അന്വേഷിക്കുന്നതിനിടെയാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. നേരത്തെ ജൂൺ എട്ടിന് സുശാന്തിന്റെ മുൻ മാനേജരായിരുന്ന ദിശ സലിയനും മുംബൈ മലാഡിലെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു.

കോണ്‍ഗ്രസിന്റെ ഉദ്ദേശം എന്താണ്? ബിജെപി സര്‍ക്കാര്‍ വീഴുമോ... എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കികോണ്‍ഗ്രസിന്റെ ഉദ്ദേശം എന്താണ്? ബിജെപി സര്‍ക്കാര്‍ വീഴുമോ... എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി

English summary
TV actor Sameer sharma found dead in his appartment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X