നടന്‍ സിദ്ധാര്‍ഥിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് കാറുകള്‍ ഇടിച്ചുതെറിപ്പിച്ചു!! കസ്റ്റഡിയില്‍
മുംബൈ: ടെലിവിഷന്‍ താരം സിദ്ധാര്‍ഥ് ശുക്ലയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. മുംബൈയിലെ ഓഷിവാരയിലാണ് അപകടമുണ്ടായത്. അമിത വേഗതയിലാണ് നടന്റെ കാര്‍ എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
മൂന്ന് കാറുകളെ ഇടിച്ചുതെറിപ്പിച്ച ശേഷം ഡിവൈഡറില്‍ ഇടിച്ചാണ് സിദ്ധാര്‍ഥിന്റെ കാര്‍ നിന്നത്. നടന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പോലീസിന് സംശയമുണ്ട്. ഇദ്ദേഹത്തെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

സിദ്ധാര്‍ഥ് ശുക്ലയുടെ ബിഎംഡബ്ല്യു കാറാണ് വന്‍ അപകടം വരുത്തിവച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
ഹിന്ദി സീരിയലുകളില്‍ നിറസാന്നിധ്യമായണ് സിദ്ധാര്‍ഥ് ശുക്ല. ബാലികാ വധു, ബാബുല്‍ കാ ആംഗന്‍ ചൂട്ടി നാ തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്യുന്നുണ്ട്. രണ്ടു സിനിമകളിലും സിദ്ധാര്‍ഥ് ശുക്ല അഭിനയിച്ചിട്ടുണ്ട്.
നേരത്തെ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ബിഎംഡബ്ല്യു കാര്‍ വഴിയരികില്‍ കിടന്നുറങ്ങിയവര്‍ക്ക് മുകളിലൂടെ അമിത വേഗതയില്‍ കയറിയ സംഭവം ഏറെ വിവാദമായിരുന്നു.












Click it and Unblock the Notifications