Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ സീരിയൽ താരങ്ങൾ കാറപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു! മദ്യപാനം, അമിതവേഗത?? ദുരൂഹത തീരുന്നില്ല!!

മുംബൈ: പ്രമുഖ സീരിയൽ താരങ്ങൾ റോഡപകടത്തിൽ കൊല്ലപ്പെട്ടു. സീരിയല്‍ താരങ്ങളായ ഗഗന്‍ കാങ് (38), അരിജിത്ത് ലവാനിയ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഷൂട്ടിംഗ് കഴിഞ്ഞ് ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. ദുരൂഹമായ സാഹചര്യത്തിലാണ് അപകടം ഉണ്ടായിരിക്കുന്നത്. പോലീസ് അപകടത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ...

നിർത്തിയിട്ട ട്രക്കിൽ കാറിടിച്ച്..

നിർത്തിയിട്ട ട്രക്കിൽ കാറിടിച്ച്..

പല്‍ഖര്‍ ജില്ലയിലെ മനോറില്‍ വച്ച് നിർത്തിയിട്ട ട്രക്കുമായി കൂട്ടിയിടിച്ചാണ് താരങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത് എന്ന് പോലീസ് പറഞ്ഞു. ഹിന്ദി സീരിയൽ നടന്മാരായ ഗഗൻ കാങ്, അർജിത് ലാവനിയ എന്നിവരും സഹായിയുമാണ് കാറിൽ ഉണ്ടായിരുന്നത്.

ഉടനെ തന്നെ മരണം

ഉടനെ തന്നെ മരണം

അടുത്ത സുഹൃത്തുക്കളാണ് ഗഗൻ കാങും അർജിത് ലാവനിയയും. രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുജറാത്തിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും മുംബൈയിലെ വസതിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

അമിതവേഗതയെന്ന്

അമിതവേഗതയെന്ന്

അമിത വേഗതയാണ് അപകടത്തിന് കാരണമായത് എന്നാണ് പോലീസ് കരുതുന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ഇവരുടെ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ താരങ്ങളുടെ ഫിയറ്റ് ലിനിയ കാർ പൂർണ്ണമായും തകർന്നുപോയി.

മദ്യപിച്ചിരുന്നതായി സംശയം

മദ്യപിച്ചിരുന്നതായി സംശയം

ഗഗൻ കാംങാണ് വാഹനം ഓടിച്ചിരുന്നത്. അപകടം നടക്കുമ്പോൾ താരങ്ങൾ മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് സംശയിക്കുന്നുണ്ട്. വാഹനത്തിൽ നിന്നും ഒഴിഞ്ഞ മദ്യക്കുപ്പികളും സ്നാക്ക്സും കണ്ടെടുത്തിട്ടുണ്ട്.

ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്തു

ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്തു

സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ പോലീസ് പിടികൂടി ചോദ്യം ചെയ്തു. എന്നാൽ ട്രക്ക് ശരിയായ തരത്തിലാണ് പാർക്ക് ചെയ്തിരുന്നത് എന്ന് കണ്ടെത്തിയ പോലീസ് ഇയാളെ വിട്ടയച്ചു.

പ്രമുഖ താരങ്ങൾ

പ്രമുഖ താരങ്ങൾ

മഹാകാളി- അന്ത് ഹി ആരംഭ് ഹെ എന്ന പ്രശസ്ത ഹിന്ദി സീരിയലിലെ പ്രധാന വേഷമാണ് ഇവർ ചെയ്യുന്നത്. സോണി ചാനലിലെ സങ്കട് മോചൻ മഹാബലി ഹനുമാൻ എന്ന സീരിയലിൽ ഹനുമാന്റെ അച്ഛൻ കഥാപാത്രമായ കേസരിയായി ഗഗൻ കാങ് അഭിനനയിച്ചിട്ടുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+