അനാശാസ്യം: നടിയും വ്യവസായിയും പിടിയില്‍

ചൊവ്വാഴ്ച രാത്രി നടന്ന റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. മഥാപൂരിലെ ഫൊര്‍ച്യൂണ്‍ ടവേഴ്‌സിലാണ് രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് റെയ്ഡ് നടത്തിയത്. പ്രധാന ഏജന്റ് എന്ന് സംശയിക്കുന്ന മദന്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. വിശാഖപട്ടണം കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘം നടത്തിവരികയാണ് ഇയാള്‍. മദന് വേണ്ടി പോലീസ് അന്വേഷണം നടത്തുന്നതായി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ ഗോവര്‍ദ്ധന്‍ റെഡ്ഡി പറഞ്ഞു.
മദന്, തമിഴ്‌നാട്ടിലെ സിനിമാപ്രവര്‍ത്തകരുമായി അടുത്ത ബന്ധമുണ്ട് എന്ന് പോലീസ് സംശയിക്കുന്നു. ഗോയങ്കയ്ക്ക് വേണ്ടി ഇയാള്‍ ഇതിനുമുന്‍പും നടിമാരെ എത്തിച്ചുകൊടുത്തിട്ടുണ്ടത്രെ. ഇവരില്‍ പലരും തമിഴ് സനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ് പോലീസ് കരുതുന്നത്.
തമിഴ് സിനിമയിലെയും ടി വി രംഗത്തെയും നിരവധി സെലിബ്രിറ്റികളും ഇയാളുടെ ബന്ധത്തിലുണ്ട്. ഈ സെക്‌സ് റാക്കറ്റില്‍ ആരോക്കെയുണ്ട് എന്ന് അന്വേഷിച്ചുവരികയാണ് പോലീസ്. നാലുപേര്‍ക്കുമെതികെ കേസെടുത്ത പോലീസ് നടിയെ റെസ്‌ക്യൂ ഹോമിലെത്തിച്ചു.












Click it and Unblock the Notifications