Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ നടിക്ക് സംഭവിച്ചത് വീണ്ടും..!! നടിയെ കാർ ഡ്രൈവർമാർ ചേർന്ന് ചെയ്തത്..!! ഷോക്കിംഗ്..!!

ബെംഗളൂരു: കൊച്ചിയില്‍ പ്രശസ്ത നടിയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി ഉപദ്രവിച്ച സംഭവം സിനിമാ ലോകത്തെ ഞെട്ടിച്ചതാണ്. അതിന് പിന്നാലെ സമാനമായ വാര്‍ത്തയാണ് ബെംഗളൂരുവില്‍ നിന്നും വരുന്നത്. പീഡനത്തിന് ഇരയായത് പ്രശസ്തയായ ടിവി താരമാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Read Also: പത്ത് വയസ്സ് മൂപ്പുള്ള ഭാര്യ..പ്രണയ വിവാഹം..സ്ഥിരം വഴക്ക്..പോലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ടത്...!!!

Read Also: സില്‍ക്ക് സ്മിതയുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് വരെ സിനിമകളിറക്കി..!! നടന്റെ വീഡിയോ വൈറല്‍..!!

നടി ആക്രമിക്കപ്പെട്ടു

ബെംഗളൂരുവിലെ രാജഗോപാല്‍നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഹെഗ്ഗനഹള്ളിയിലാണ് ടിവി താരമായ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. രണ്ട് ടാക്‌സി ഡ്രൈവര്‍മാരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

വീടിന് മുന്നിൽ വെച്ച് ആക്രമണം

സംഭവത്തെക്കുറിച്ച് നടി വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ഞായറാഴ്ച വൈകിട്ട് ഹഗ്ഗനഹള്ളിയിലുള്ള സുഹൃത്തിനെ കാണാന്‍ പോയതായിരുന്നു നടി. സുഹൃത്തിന്റെ വീടിന് മുന്നില്‍വെച്ച് ഇവര്‍ ആക്രമിക്കപ്പെടുകയായിരുന്നു.

റോഡിലേക്ക് തള്ളിയിട്ട് പീഡനം

നടിയുടെ സുഹൃത്തിന്റെ സുഹൃത്തുക്കളായ രണ്ട് കാര്‍ ഡ്രൈവര്‍മാര്‍ നടിയെ വീടിന് മുന്നില്‍ വെച്ച് കാണുകയും റോഡിലേക്ക് തള്ളിയിടുകയും ഉപദ്രവിക്കുകയുമായിരുന്നുവെന്നാണ് ആരോപണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നടി പരാതി നല്‍കിയിട്ടുണ്ട്.

പോലീസിൽ പരാതി നൽകി

കര്‍ണാടകയിലെ വിജയനഗര്‍ സ്വദേശിനിയാണ് ആക്രമിക്കപ്പെട്ട ടിവി താരം. സതീഷ്, പ്രവീണ്‍ എന്നീ കാര്‍ ഡ്രൈവര്‍മാരാണ് ആക്രമിച്ചതെന്നാണ് നടി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. രാജഗോപാല്‍ നഗര്‍ പോലീസിനാണ് പരാതി നല്‍കിയിരിക്കുന്നത്.

പോലീസ് കേസെടുത്തു

ഇന്ത്യന്‍ പീനല്‍കോഡ് 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. സമാനമായ സംഭവം കഴിഞ്ഞ ദിവസവും ബെംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

സമാനസംഭവം കഴിഞ്ഞദിവസവും

30കാരിയായ പ്രൊഫഷനല്‍ ഗായികയെ ആണ് പീഡിപ്പിക്കാന്‍ ശ്രമം നടന്നത്.. ഓല ടാക്‌സി ഡ്രൈവറാണ് തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതെന്നു യുവതി പോലീസില്‍ പരാതി നല്‍കി. സംഭവത്തിനു ശേഷം ഒളിവില്‍പ്പോയ പ്രതിക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

മാറിടത്തിൽ കയറിപ്പിടിച്ചു

കോറമംഗലത്തുള്ള ഓഫീസിൽ നിന്നും അർധരാത്രി 2.30 തോടെയാണ് യുവതി വീട്ടിലേക്കു പോകാൻ ടാക്സി ബുക്ക് ചെയ്തത്. കാർ ഡ്രൈവറായിരുന്ന രവികുമാർ എന്നയാളായിരുന്നു യുവതിയെ വാഹനത്തിനകത്ത് വെച്ച് കയറിപ്പിടിച്ചത്. പിറകിലിരുന്ന യുവതിയുടെ മാറിടത്തിൽ ഇയാൾ കയറിപ്പിടിക്കുകയായിരുന്നു.

ആക്രമിച്ചത് ഒാല ഡ്രൈവർ

ഭയം കൊണ്ട് അലറിയ യുവതി ഡോർ തുറന്ന് പുറത്തേക്ക് ചാടി.പുറത്തിറങ്ങി ഓടിയ തന്നെ അയാൾ പിന്തുടർന്നുവെന്നും അടുത്തുള്ള ആശുപത്രിയിലാണ് താൻ അഭയം തേടിയതെന്നും യുവതി പരാതിയിൽ പറയുന്നു. യുവതി പരാതി നൽകിയതിനെ തുടർന്ന് ഡ്രൈവറെ ജോലിയിൽ നിന്നു പിരിച്ചുവിട്ടതായി ഓല ഗ്രൂപ്പ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+