Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയുടെ മെയില്‍ ഹാക്ക് ചെയ്തു, നഗ്നചിത്രങ്ങള്‍ കാട്ടി 16 കാരന്റെ ഭീഷണി!

മുംബൈ: ടി വി നടിയുടെ ഇ മെയിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഹാക്ക് ചെയ്തതായി പരാതി. മുംബൈ സ്വദേശിനിയായ നടിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇ മെയില്‍ ഹാക്ക് ചെയ്ത് തന്റെ സ്വകാര്യ ചിത്രങ്ങള്‍ സ്വന്തമാക്കിയ 16 കാരന്‍ ഇത് പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും നടി പോലീസിനോട് പറഞ്ഞു.

നഗ്നചിത്രങ്ങള്‍ അടക്കമുള്ള തന്റെ സ്വകാര്യ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ആണ്‍കുട്ടി ചിത്രങ്ങള്‍ പലതും തനിക്ക് വാട്‌സ് ആപ്പിലൂടെ അയച്ചുതരികയും ചെയ്തു എന്ന് നടി പറയുന്നു. ഈ ചിത്രങ്ങള്‍ പരസ്യമാക്കാതിരിക്കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ കിട്ടണമെന്നാണ് ആണ്‍കുട്ടിയുടെ ആവശ്യം. നടിയുടെ പരാതിയില്‍ 16 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരാതിക്കാരിയെ കൂടാതെ, മറ്റ് മൂന്ന് - നാല് നടിമാരില്‍ നിന്നും ഇയാള്‍ ഇതേപോലെ പണം തട്ടാന്‍ ശ്രമിച്ചിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്.

actress.

ആവശ്യപ്പെട്ട പണം കിട്ടിയില്ലെങ്കില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകൡ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യും എന്നായിരുന്നു കുട്ടിയുടെ ഭീഷണി. ഇതേത്തുടര്‍ന്നാണ് നടി പരാതിയുമായി പോലീസിനെ സമീപിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് 16 കാരനെ കണ്ടെത്തുകയായിരുന്നു. വാട്‌സ് ആപ്പിലൂടെ സന്ദേശം അയക്കാന്‍ ഉപയോഗിച്ച് മോബൈല്‍ ഫോണും സിം കാര്‍ഡും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+