കെട്ടിടത്തിന് മുകളിൽ നിന്നും വീണ് വാർത്താ അവതാരകയ്ക്ക് ദാരുണാന്ത്യം; ദുരൂഹതയെന്ന് ബന്ധുക്കൾ
ലക്നൗ: നോയിഡയിൽ ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് വാർത്താ അവതാരിക മരിച്ചു. രാജസ്ഥാൻ സ്വദേശിനിയായ രാധിക കൗശികാണ് നോയിഡയിലെ ആൻട്രിക് ഫോറസ്റ്റ് അപാർട്മെന്റിന്റെ നാലാം നിലയിൽ നിന്നും വീണ് മരിച്ചത്. സീ രാജസ്ഥാൻ അവതാരികയാണ് രാധിക. നാല് മാസമായി നോയിഡയിൽ താമസിച്ച് വരികയായിരുന്നു. രാധികയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
സംഭവ സമയം രാധികയോടൊപ്പം സുഹൃത്തും സഹപ്രവർത്തകനുമായ യുവാവ് അപാർട്ട്മെന്റിൽ ഉണ്ടായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വീട്ടിൽ നിന്നും ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുഹൃത്തിനെ ചോദ്യം ചെയ്ത് വരികയാണ്.

അപാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരനാണ് സംഭവം പോലീസിനെ അറിയിക്കുന്നത്. രാധികയുടെ ക്ഷണ പ്രകാരം അത്താഴത്തിനായി ഫ്ലാറ്റിൽ എത്തിയതാണെന്നും അബന്ധത്തിൽ ബാൽക്കണിയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നുവെന്നുമാണ് സുഹൃത്തിന്റെ മൊഴി.












Click it and Unblock the Notifications