Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടിവി അനുപമയെ സ്ഥാനത്തുനിന്നും മാറ്റി

സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടറായാണ് അനുപമയുടെ നിയമനം നവജ്യോത് ഖോസയെയാണ് പുതിയ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ സ്ഥാനത്തിരുന്നുകൊണ്ട് ശ്രദ്ധേയമായ ഒട്ടേറെ ഇടപെടലുകള്‍ നടത്തിയ ടി വി അനുപമയെ സ്ഥാനത്തുനിന്നും മാറ്റി. സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടറായാണ് അനുപമയുടെ നിയമനം നവജ്യോത് ഖോസയെയാണ് പുതിയ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍. കേരള മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഡയറക്ടറുടെ അധിക ചുമതല കൂടി അദ്ദേഹത്തിനുണ്ടാകും.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് വിവിധ വകുപ്പ് മേധാവികളെ മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചത്. മിനി ആന്റണിയെ സിവില്‍ സപ്ലൈസ് കമ്മീഷണറായും നിയമിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഐടി മിഷന്‍ ഡയറക്ടറായി ശ്രീറാം സാംബശിവ റാവു, സിവില്‍ സപ്‌ളൈസ് വകുപ്പ് ഡയറക്ടറായി വി. രതീശന്‍, പഞ്ചായത്ത് ഡയറക്ടറായി പി. ബാലകിരണ്‍ എന്നിവരെയും നിയമിച്ചു.

 anupama-tv

മായം ചേര്‍ത്ത ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത ഉദ്യോഗസ്ഥയാണ് ടിവി അനുപമ. ഇതേതുടര്‍ന്ന് അവരെ സ്ഥാനത്തുനിന്നും മാറ്റാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍, ജനകീയ പിന്തുണയേറിയതോടെ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുകയായിരുന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+