പെണ്‍കുട്ടികളെ കുരങ്ങാക്കിയ ടിവി ചാനലിനെതിരെ സോഷ്യല്‍ മീഡിയ
ഗുവാഹത്തി: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച പെണ്‍കുട്ടികളെ കുരങ്ങുമായി താരതമ്യപ്പെടുത്തിയ ടി വി ചാനലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. അസമിലെ പ്രതിദിന്‍ ടൈം എന്ന വാര്‍ത്താ ചാനലാണ് പെണ്‍കുട്ടികളെ കുരങ്ങുമായി താരതമ്യപ്പെടുത്തി പുലിവാല് പിടിച്ചത്. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, ടി വി ചാനലിനെതിരെ പ്രതിഷേധ പ്രകടനവുമായി ആളുകള്‍ നിരത്തിലിറങ്ങുകയും ചെയ്തു.
ഗുവാഹത്തിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ ആളുകളെ പോലീസ് അറസ്റ്റ് ചെയ്തത് സംഘര്‍ഷത്തിന് ഇടയാക്കി. നിരോധനാജ്ഞ ലംഘിച്ചു എന്ന് പറഞ്ഞാണ് പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ നിരോധനാജ്ഞയൊന്നും പ്രഖ്യാപിച്ചിരുന്നില്ല എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ടി വി ചാനല്‍ നടത്തിയിരിക്കുന്നത് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയായ മീനാക്ഷി ബുജര്‍ബറുവ പറഞ്ഞു.

പാന്റ് ധരിച്ച ഒരു കുരങ്ങിന്റെ ദൃശ്യം കാണിച്ച ശേഷമാണ് ടി വി ചാനല്‍ ഷോട്ട്‌സ് ധരിക്കുന്ന പെണ്‍കുട്ടികളെ കളിയാക്കുന്ന പ്രസ്താവന നടത്തിയത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച സ്ത്രീകളെ കാട്ടിയുള്ള വീഡിയോയില്‍ അവരെ കുരങ്ങുകളുമായി താരതമ്യം ചെയ്യുകയായിരുന്നു. കുരങ്ങന്മാര്‍ക്ക് വസ്ത്രധാരണത്തില്‍ ശ്രദ്ധയൊന്നുമില്ല. അതുപോലെയാണ് ഈ സ്ത്രീകളെന്നും ചാനല്‍ ആക്ഷേപിച്ചു. വീഡിയോ വിവാദമായതോടെ ചാനല്‍ അത് പിന്‍വലിച്ചെങ്കിലും ഇത് സംബന്ധിച്ച വിവാദം അടങ്ങുന്നില്ല.












Click it and Unblock the Notifications