പീഡനം:ചാനല്‍ എഡിറ്റര്‍ അറസ്റ്റില്‍
ചെന്നൈ: ലൈംഗിക പീഡന കേസില്‍ തമിഴ്നാട്ടിലെ ചാനല്‍ എഡിറ്റര്‍ അറസ്റ്റില്‍. ക്യാപ്റ്റന്‍ ടിവി ചാനലിന്റെ ന്യൂസ് എഡിറ്റര്‍ ആണ് അറസ്റ്റിലായത്. തമിഴ് സിനിമ താരവും രാഷ്ട്രീയ നേതാവും ആയ വിജയകാന്തിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് ക്യാപ്റ്റന്‍ ടിവി.
ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന സ്ത്രീ ആണ് പരാതി നല്‍കിയത്. ഇവരെ ചാനലില്‍ നിന്ന് പിരിച്ചുവിട്ടതായിരുന്നു.

ക്യാപ്റ്റന്‍ ടിവിയുടെ ന്യൂസ് എഡിറ്റര്‍ ദിനേശിനെയാണ് പോലീസ് ഡിസംബര്‍ 22 ന് രാവിലെ അറസ്റ്റ് ചെയ്തത്. എന്നാല്‍ കേസ് മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നാണ് ക്യാപ്റ്റന്‍ ടിവി അധികൃതരുടെ പ്രതികരണം. അറസ്റ്റിലായ ദിനേശിനെ കോടതിയില്‍ ഹാജാക്കി. കോടതി ഇയാളെ ജനുവരി മൂന്ന് വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
പരാതിക്കാരി ക്യാപ്റ്റന്‍ ടിവിയിലെ ജൂനിര്‍ പത്രപ്രവര്‍ത്തക ആയിരുന്നു. ഒരുമാസം മുമ്പാണ് ഇവരെ ജോലിയില്‍ നിന്ന് പിരിച്ചിവിട്ടത്. ഇതിന്റെ പ്രതികാരം തീര്‍ക്കാനാണ് ഇപ്പോള്‍ സ്ത്രീ പീഡനം എന്ന പരാതിയുമായി കരംഗത്തെത്തിയിരിക്കുന്നത് എന്നാണ് ക്യാപ്റ്റന്‍ ടിവിയുടെ ആരോപണം.
തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായതിന് പിറകേയാണ് മറ്റൊരു മാധ്യമ സ്ഥാപനത്തില്‍ സമാനമായ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സഹപ്രവര്‍ത്തകയും മകളുടെ സുഹൃത്തുമായ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസിലാണ് തരുണ്‍ തേജ്പാല്‍ അറസ്റ്റിലായത്. ഈ സംഭവം ദേശീയ രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications